Malayalam lyrics
തകതകതകച്ചുവടടിത്താളമൊട് തകൃതിയിലടവുകൾ ഉറപ്പിച്ചു ബലിപടനിലമടിമുടി വിറപ്പിച്ച് രണജഗത്തിന്റെ കൊടി പറത്തീടടാ കുടിലതികിട വഴിത്താരകളിലൊരുപിടി കരുതലോടടുക്കേണമതി ഛടുലതയുടെ വിധി തൊടുക്കുന്ന ശരമെതിർക്കേണം മിടുമിടുക്കോടെ നീ തകതകതകച്ചുവടടിത്താളമൊട് തകൃതിയിലടവുകൾ ഉറപ്പിച്ചു ബലിപടനിലമടിമുടി വിറപ്പിച്ച് രണജഗത്തിന്റെ കൊടി പറത്തീടടാ പോരാ പോരാ... നേരം പോരാ .. പോകാനേറെ..നേരാണേ.. പോരാ പോരാ.. വേഗം പോരാ .. പടകളിയേറെ..പടവുകളേറെ തകതകതക എടുതടയൊടുമധർമ്മങ്ങൾ കളിതുടരുമതിരിനു ഇടകൊടുക്കാതെ ശരികരവശമൊരു തരിമ്പുണ്ടെങ്കിൽ നിറം ചെയ്‍വതിനു മടിക്കാതെ നീ ചുടുകണമഴ പൊഴിക്കാതെയൊരു കഥയിലുമിതുവരെ ജയമില്ല ചില വരിയുക കതകിത് തകർക്കാതെയിനി നിനക്കില്ല വഴി മറക്കാതെ നീ അവനവനുടെ ഉയിർകൊണ്ട കളി ചില്ലൊടു കരിവല വിധിയ്ക്കുന്നു പിഴയൊടു തടുതരി സ്വയം പോരുമീ ചതിപ്പോരിലഹ തനിച്ചാണു നീ തകതകതകച്ചുവടടിത്താളമൊട് തകൃതിയിലടവുകൾ ഉറപ്പിച്ചു ബലിപടനിലമടിമുടി വിറപ്പിച്ച് രണജഗത്തിന്റെ കൊടി പറത്തീടടാ
Song video
Song information
Music: രാജേഷ് മുരുഗേശൻ
Lyricist: സന്തോഷ് വർമ്മ
Singer: ശബരീഷ് വർമ്മ
Film/album: നേരം
Explore this song
- Singer: ശബരീഷ് വർമ്മ
- Film / album: നേരം
- Composer: രാജേഷ് മുരുഗേശൻ
- Lyricist: സന്തോഷ് വർമ്മ