Malayalam lyrics
ലലലലലലലാലാ... തൂവെൺപ്രാവുകൾ മൂളും കണ്ണുകൾ നിറനിലാക്കൂടു മെനയു- മെന്നുള്ളിലീ സന്ധ്യയിൽ ഈ പൊൻപൂവുകൾ പൂക്കും വാക്കുകൾ ഒരു തുടം മഞ്ഞുകുടയു- മെന്നുള്ളിലീ വേളയിൽ കുളിർകുങ്കുമം തൊട്ടപോൽ മലർചെമ്പകം പൂത്തപോൽ ഇനിയെൻ മനസ്സിൽ വിരിയും നിൻ തിങ്കൾ മുഖം തൂവെൺപ്രാവുകൾ മൂളും കണ്ണുകൾ നിറനിലാക്കൂടു മെനയു- മെന്നുള്ളിലീ സന്ധ്യയിൽ മുന്തിരിവള്ളി തളിർത്ത കിനാവിൻ താഴ്വാരങ്ങളിൽ മൂവന്തിക്കിളി പാടും കാണാച്ചോലയിൽ പൊൻതിരി വച്ചുമടങ്ങും മായിക രാവിൻ മഞ്ചലിൽ അലിവോടെ എതിരേൽക്കും നിന്നെ ഇന്നു ഞാൻ എടുത്താലും തീരാത്ത മണിമുത്തു ചാർത്തും ചുണ്ടിൽ ഒരു കോടി മഴവില്ലിൻ മലർമുത്തം നൽകും ഞാൻ തൂവെൺപ്രാവുകൾ മൂളും കണ്ണുകൾ നിറനിലാക്കൂടു മെനയു- മെന്നുള്ളിലീ സന്ധ്യയിൽ കൈവിരൽ കൊണ്ടു തൊടുമ്പോൾ പാടും മായാവീണയിൽ ഞാൻ നിന്റെ സ്വരമെല്ലാം പൂവായ് മാറ്റവേ വെള്ളിവിളക്കുകൊളുത്തും രാത്രികൾ കാവൽ നിൽക്കവേ ഞാൻ നിന്റെ അഴകേഴും മാറിൽ ചാർത്തവേ അലിഞ്ഞാലും തീരാത്ത കുളിർകൊണ്ടു മൂടുംനെഞ്ചിൽ അനുരാഗവിവശം ഞാൻ പുണർന്നോട്ടെ പൊൻമുത്തേ തൂവെൺപ്രാവുകൾ മൂളും കണ്ണുകൾ നിറനിലാക്കൂടു മെനയു- മെന്നുള്ളിലീ സന്ധ്യയിൽ ഈ പൊൻപൂവുകൾ പൂക്കും വാക്കുകൾ ഒരു തുടം മഞ്ഞുകുടയു- മെന്നുള്ളിലീ വേളയിൽ കുളിർകുങ്കുമം തൊട്ടപോൽ മലർചെമ്പകം പൂത്തപോൽ ഇനിയെൻ മനസ്സിൽ വിരിയും നിൻ തിങ്കൾ മുഖം തൂവെൺപ്രാവുകൾ മൂളും കണ്ണുകൾ നിറനിലാക്കൂടു മെനയു- മെന്നുള്ളിലീ സന്ധ്യയിൽ
Song video
Song information
Music: സാംജി ആറാട്ടുപുഴ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ആഘോഷം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ആഘോഷം
- Composer: സാംജി ആറാട്ടുപുഴ
- Lyricist: ഗിരീഷ് പുത്തഞ്ചേരി