Malayalam lyrics
കണ്ടു കണ്ടങ്ങിരിയ്ക്കും ജനങ്ങളെക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍... മാളികമുകളേറിയമന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍...... തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് മോളിലാകാശം താഴേ ഭൂമി വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ് വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ് കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് ഏഹെയേഹേയേഹേയേഹേയ്... തനനാനാതാനാതാനാ.. തനനാനാതാനാതാനാ.. തനനാനാതാനാതാനാ.... താനാനാതാനാനാന.... തനനാനാതാനാതാനാ.. തനനാനാതാനാതാനാ.. തനനാനാതാനാതാനാ.... താനാനാതാനാനാന.... മടിയില്‍ നമുക്ക് കനമില്ലാ വഴിയില്‍ നമുക്ക് ഭയമില്ലാ നിനവില്ല നിറമില്ല കാണാന്‍ കിനാക്കളില്ല.. മടിയില്‍ നമുക്ക് കനമില്ലാ വഴിയില്‍ നമുക്ക് ഭയമില്ലാ നിനവില്ല നിറമില്ല കാണാന്‍ കിനാക്കളില്ല.. കൊടുക്കാനില്ല ഒന്നും എടുക്കാനില്ല..ആ ആ ആ... കൊടുക്കാനില്ല ഒന്നുമെടുക്കാനില്ല. കൂട്ടിവെയ്ക്കാനിടമില്ല കണക്കുവെയ്ക്കാനേടില്ല.. തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് കല്ലെറിയും നാട്ടാരേ കണ്ടാലൊഴിയും വീട്ടാരേ എരിവേനല്‍ക്കിളികള്‍ ഞങ്ങള്‍ വിതച്ചുകൊയ്യാറില്ലല്ലോ.. കല്ലെറിയും നാട്ടാരേ കണ്ടാലൊഴിയും വീട്ടാരേ എരിവേനല്‍ക്കിളികള്‍ ഞങ്ങള്‍ വിതച്ചുകൊയ്യാറില്ലല്ലോ.. ലോകം നമുക്കു തറവാട് എല്ലാരും സ്വന്തക്കാര് ലോകം നമുക്കു തറവാട് എല്ലാരും സ്വന്തക്കാര് അടിമക്കുടിയാനില്ലിവിടെ ഉടമത്തമ്പ്രാനില്ലിവിടെ അടിമക്കുടിയാനില്ലിവിടെ ഉടമത്തമ്പ്രാനില്ലിവിടെ തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ്.. തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് മോളിലാകാശം താഴേ ഭൂമി വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ്.. വയറെരിയും പാട്ടിനുതാളം നെഞ്ചിലെ പെടപടപ്പ് കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി... കാല്‍ക്കീഴില്‍ കനലാഴി കരളില്‍ പാലാഴി തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് തോളില്‍ മാറാപ്പ് നമ്മുടെ മനസ്സൊരു പൂന്തോപ്പ് തനനാനാതാനാതാനാ.. തനനാനാതാനാതാനാ.. തനനാനാതാനാതാനാ.... താനാനാതാനാനാന.... തനനാനാതാനാതാനാ.. തനനാനാതാനാതാനാ.... തനനാനാതാനാതാനാ.... താനാനാതാനാനാന....
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Film/album: വിനയപൂർവ്വം വിദ്യാധരൻ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: വിനയപൂർവ്വം വിദ്യാധരൻ
- Composer: കൈതപ്രം
- Lyricist: കൈതപ്രം