Malayalam lyrics
തുറക്കാത്ത പൊന്‍വാതില്‍ തുറന്നു ഞാന്‍ തന്നിട്ടും പിണക്കമെന്നോടെന്തിനാണ് നിന്റെ പരിഭവം മാറുവാനി- ന്നെന്തു വേണം എന്നോടിണങ്ങുവാനിനിയുമി- ന്നെന്തു വേണം (തുറക്കാത്ത...) ഒരുക്കങ്ങള്‍ പോരാഞ്ഞോ കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ മയക്കമിന്നെന്തിനാണെന്‍ കരള്‍ത്തിങ്കളേ പുഴയലകള്‍ പുണരുമ്പോള്‍ നീയെന്നോര്‍ത്തു ഞാന്‍ കിളിമൊഴിയില്‍ നീ മൊഴിയും സ്നേഹരഹസ്യങ്ങള്‍ ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതീ മയ്യെഴുതി ഈ കൈവള കൊഞ്ചി കേട്ടില്ലേ എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ കൈവിരല്‍ മെല്ലെ തഴുകുമ്പോള്‍ എന്‍ കാതരമുരളിക തേങ്ങുമ്പോള്‍ ഇന്നാദ്യസമാഗമരാഗം വീണ്ടും കനവില്‍ കേട്ടില്ലേ ഓ കനവില്‍ കേട്ടില്ലേ (തുറക്കാത്ത...)
Song video
Song information
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Film/album: സുന്ദരപുരുഷൻ
Explore this song
- Singer: കെ എസ് ചിത്ര
- Film / album: സുന്ദരപുരുഷൻ
- Composer: മോഹൻ സിത്താര
- Lyricist: കൈതപ്രം