Malayalam lyrics

താരകേ തനു തളരരുതേ

താനെ നിൻ മിഴി നിറയരുതേ

തീരവും തിരഞൊറിവുകളും

കാലവും തുണയരുളുകയായ്

വീണ്ടും സ്വപ്നം കാണും നേരമായ്

അകലെ മറയും നിറനോവിൻ കണം

സ്മൃതിതൻ കനലാറും സകലം

ഇനിയും പുലരും പുതു സൂര്യോദയം

നിറയും ചിരിതീരാ മധുരം 

വിദൂരമാം പരിചിതവഴികൾ

വരാനിതാ തണലുകൾ മെനയേ

നിരാശതൻ മറവിരുളുകളിൽ

 പ്രതീക്ഷതൻ കിരണവുമണയേ

താനേ നീ നിൻ വാഴ്വിൻ പുതുവരി എഴുതൂ

വാനോളം മോഹം നേടൂ

ആവും മുഖവും ഒളിതൂകും സ്വയം

കദനം വഴിമാറും നിമിഷം

ഉണരാൻ ഉയരാൻ ചിറകേകും മനം

തുടരൂ ഇനി നീ നിൻ നടനം

താരകേ തനു തളരരുതേ

താനെ നിൻ മിഴി നിറയരുതേ

തീരവും തിരഞൊറിവുകളും

കാലവും തുണയരുളുകയായ്

വീണ്ടും സ്വപ്നം കാണും നേരമായ്

അകലെ മറയും നിറനോവിൻ കണം

സ്മൃതിതൻ കനലാറും സകലം

ഇനിയും പുലരും പുതു സൂര്യോദയം

നിറയും ചിരിതീരാ മധുരം

Song information

Music: വിനായക് ശശികുമാർ

Lyricist: സിബി മാത്യു അലക്സ്

Singer: വിനീത് ശ്രീനിവാസൻ

Film/album: ജാനകി ജാനേ

Explore this song