Malayalam lyrics
ആ ... അപൂർണമാം കിനാവു മാഞ്ഞുവോ അപാരനീലരാവൊടുങ്ങിയോ വിദൂരമാം ദിഗന്തരാശിയിൽ പിരിഞ്ഞുപോയ താരകങ്ങളേ ഏ ... മൂകാർദ്രവാനമേ നീ കണ്ടുവോ അനാഥരാം ഒരുവരെ? നീ കണ്ടുവോ? ആകാശഗംഗതൻ ആഴങ്ങളിൽ കെടും വെറും നാളങ്ങളേ കൂട്ടുകാരവർക്കു നിൻ വീട്ടുവാതിലല്പനാൾ പാടേ തുറന്നിട്ടുവോ, വെണ്മേഘമേ? ആ മുകിൽത്തണൽ വരും കിനാവുപെയ്തൊടുങ്ങവേ
Song information
Music: ഗോവിന്ദ് വസന്ത
Lyricist: അൻവർ അലി
Singer: ഷഹബാസ് അമൻ
Film/album: സർക്കീട്ട്
Explore this song
- Singer: ഷഹബാസ് അമൻ
- Film / album: സർക്കീട്ട്
- Composer: ഗോവിന്ദ് വസന്ത
- Lyricist: അൻവർ അലി