Malayalam lyrics

തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ഇന്നെന്‍ കല്യാണം എന്തോ ഒരു നാണം
സുഖം സുഖകരം ഓ എന്തോ ഒരു നാണം
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ശൃംഗാരം മൂളും വണ്ടേ 
ഞാന്‍ നന്നായിപ്പാടുന്നു പണ്ടേ
ഈക്കഥ നീയുമറിഞ്ഞില്ലേ
ഈറക്കുഴലു പറഞ്ഞില്ലേ
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
പകലെല്ലാം രാവായ്ത്തീരും 
ഓ ഒരുരാത്രി പകലായും മാറും
ആ മധുരത്തിൽ നീ കുളിര്
അരിമുല്ലമൊട്ടേ ഉണരുണര്
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ
ഇന്നെന്‍ കല്യാണം എന്തോ ഒരു നാണം
സുഖം സുഖകരം ഓ എന്തോ ഒരു നാണം
തിരുമൊഴിപ്പെണ്ണേ കുറുമൊഴിക്കാറ്റേ
കുരവയിടാന്‍ വായോ തരിവളയും തായോ

Song video

Watch on YouTube

Song information

Music: രവീന്ദ്ര ജയിൻ

Lyricist: എസ് രമേശൻ നായർ

Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര

Film/album: സുഖം സുഖകരം

Explore this song