Malayalam lyrics

താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ
മേഘാംഗനമാരെ മോഹാതുരരാക്കും
മായാവിയാം മന്നവന്‍ 
പടയില്‍ ഉശിരാണവന്‍ പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍
പടയില്‍ ഉശിരാണവന്‍ പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍
താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ

ദൂരേ കടലലപോലെ കടലലപോലെ
കേള്‍പ്പൂ തിരയടി മേളം
ചാരേ ശരമുനയാലെ ശരമുനയാലെ
നേടും...അതിശയ ജാലം...
മായാബന്ധുര ജന്മം
മധുരിതമാകും മാനസഗാനം മാനസഗാനം
ഉയിരിന്‍ ഉയിരാണിവൻ മോഹിക്കും മന്മഥന്‍
കാലം നെഞ്ചിലേറ്റും നായകന്‍
ഉയിരിന്‍ ഉയിരാണിവൻ മോഹിക്കും മന്മഥന്‍
കാലം നെഞ്ചിലേറ്റും നായകന്‍

താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ
മേഘാംഗനമാരെ മോഹാതുരരാക്കും
മായാവിയാം മന്നവന്‍
പടയില്‍ ഉശിരാണവന്‍ പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍
പടയില്‍ ഉശിരാണവന്‍ പോരാളി ചേകവന്‍
കാലം നെഞ്ചിലേറ്റും നായകന്‍
താരാങ്കണമാകെ ആരാധകരാക്കും
വീരാളി സൂര്യാങ്കുരൻ
മേഘാംഗനമാരെ മോഹാതുരരാക്കും
മായാവിയാം മന്നവന്‍

Song video

Watch on YouTube

Song information

Music: സഞ്ജീവ് തോമസ്

Lyricist: രാജീവ് ആലുങ്കൽ

Singer: നിഖിൽ മേനോൻ

Film/album: മൈ ഫാൻ രാമു

Explore this song