Malayalam lyrics
കുറുമൊഴിയുടെ കാട്ടിലെ കുളിരൊളിവെയില്‍ നീളവേ കനവുനെയ്ത നെഞ്ചിലെ കവിത മൂളി മെല്ലവേ.. മിഴി തിരയുവതാരെ ദൂരെ ജനുവരിയിലെ പൂക്കളേ... (കുറുമൊഴിയുടെ....) കാത്തിരുന്നൊരീ പുലരി വാതിലില്‍ സൂര്യകാന്തികള്‍ പൂത്തുനില്‍ക്കയോ.. പറന്നേറുമീ തെന്നലിന്‍ മാറിലെ..ഹോ... മദം കൊണ്ടു നീ ശലഭമേ പോകയോ.... (കുറുമൊഴിയുടെ....) മേഘമര്‍മ്മരം തഴുകി വന്നുവോ വെൺപിറാവുകള്‍ കുറുകി നിന്നുവോ... നിറം ചോരുമീ ചെമ്പനീര്‍ച്ചുണ്ടിലെ..ഓ... ഇളം മഞ്ഞുനീര്‍ തേന്‍കണം വാര്‍ന്നുവോ... (കുറുമൊഴിയുടെ....)
Song information
വര്‍ഷം: 2012
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: രാജീവ് ആലുങ്കൽ
ഗായകര്‍: ശ്രേയ ഘോഷാൽ
വിശദവിവരങ്ങള്‍: കല്യാണി
വിഡിയോ: ഗാനസ്നേഹി
Album: ചട്ടക്കാരി
Explore this song
- Singer: ശ്രേയ ഘോഷാൽ
- Film / album: ചട്ടക്കാരി
- Composer: എം ജയചന്ദ്രന്‍
- Lyricist: രാജീവ് ആലുങ്കൽ