Malayalam lyrics

കാറ്റും മഴയും വന്നതറിഞ്ഞില്ലേ.. ഇതിലേ..

പൂവും തളിരും കാറ്റിലുലഞ്ഞില്ലേ.. പതിയെ ..

പനിനീരിന്‍ മണമുള്ള പാവാടത്തുമ്പീ മഴ നനഞ്ഞില്ലേ ..?

കവിളില്‍ ചുംബന മധു പകരാന്‍ ഞാന്‍ അലസം അണയുമ്പോള്‍

പ്രണയ നദിയിലെ മത്സ്യം പോലെ വഴുതി മാറും നീ

ഓ...

മര്‍മരമിടരും ചുണ്ടിണയാകെ ഉഴിയുമോ നീ കാറ്റേ..?

ഓ സുരഭിലമേതോ ലഹരികള്‍ നുണയാന്‍ ഋതുമതി വിടരാമോ..?

(കാറ്റും )

മിഥുന രാഗ വികാരങ്ങളില്‍ ഞാന്‍ അഴകിലലയുമ്പോള്‍

മകരമഞ്ഞിന്‍ മലനിര പോലെ മറഞ്ഞു നില്‍ക്കും നീ

ഓ യവനമാനോഹരി എങ്കിലുമെന്നില്‍ പുഞ്ചിരി കൊണ്ട് തൊടാമോ

ഓ ജാലകവെളിയില്‍ ജൂണിലെ മഴയില്‍ ജൂലീ നീ നനയാമോ...?

(കാറ്റും)

Song information

വര്‍ഷം: 2012

സംഗീതം: എം ജയചന്ദ്രന്‍

ഗാനരചന: മുരുകൻ കാട്ടാക്കട

ഗായകര്‍: വിഷ്ണു കുറുപ്പ്

വിശദവിവരങ്ങള്‍: കല്യാണി

Album: ചട്ടക്കാരി

Explore this song