Malayalam lyrics
തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻ... കാതടികളിൽ അലയിടും മൊഴികളായ്... ഞാനണയവേ അണിവിരൽ പവനുമായ് നിൻ... കാലടികളേ തുടരുമീ വഴികളിൽ... കനവുകളൊരുനേരം... കിളിമകളുടെ തേരിൽ ആലോലമായ്.... തരളിതമൊരു ഗാനം... കുയിലിണയുടെ നാവിൽ ആലാപമായ്... പറയുമോ പതിയെ നിൻ മാനസം... കരളിലേ കഥകളും കാതേലും... കായാമ്പൂ... വിരിയും മാറിൽ... മായാതെ... തഴുകാം തൂവലായ്... കനവാകെ മധു മന്ദാകിനീ... നിറമേഴും ഒരു പൊൻപീലി നീ.... പുതുവെയിൽ... മഴയിലും കവിതയായ് കരിമുകിൽ... പവിഴമായ് പൊഴിയവേ... കനവുകളൊരുനേരം... കിളിമകളുടെ തേരിൽ ആലോലമായ്.... തരളിതമൊരു ഗാനം... കുയിലിണയുടെ നാവിൽ ആലാപമായ്... പറയുമോ പതിയെ നിൻ മാനസം... കരളിലേ കഥകളും കാതേലും...
Song information
Music: സുമേഷ് സോമസുന്ദർ
Lyricist: ആദർശ് വേണുഗോപാൽ
Singer: കെ എസ് ഹരിശങ്കർ ശ്രീനന്ദന
Film/album: വർക്കി
Explore this song
- Singer: കെ എസ് ഹരിശങ്കർ ശ്രീനന്ദന
- Film / album: വർക്കി
- Composer: സുമേഷ് സോമസുന്ദർ
- Lyricist: ആദർശ് വേണുഗോപാൽ