Malayalam lyrics

കഥയിനി നീളുന്നേ 

കാതോരം പാടുന്നേ ആരാരോ 

പകലിനി ചായുന്നേ 

വിണ്ണോരം കണ്ണെത്താദൂരത്തോ 

ഇരുളല മൂടുന്നേ സങ്കല്പങ്ങൾ മായുന്നേ 

ഏതോ കോണിൽ സ്വപ്നം തേടി പായുന്നേ 

കാണാപ്പൊന്നിൽ മായം ചേർക്കാൻ കൂടുന്നുവോ 

ആരോ ദൂരെ കാണുന്നുവോ 

വട്ടം ചുറ്റും കൂട്ടം 

മായാജാലം കാട്ടും 

അട്ടംകേറ്റും മുട്ടൻപണി വരും പലതിനി 

പൊട്ടാനൂലിൽ കോർത്ത് പട്ടം പോലെ പാറും 

എട്ടിനുള്ളിൽ പെട്ടപോലെ ഗതി ഇതുവിധി 

അന്തിച്ചോപ്പിൻ നാളം കേഴും 

നെഞ്ചുംകൊണ്ടേ ആരോ പാടീ 

അന്തിച്ചോപ്പിൻ നാളം കേഴും 

നെഞ്ചുംകൊണ്ടേ ആരോ പാടീ 

ലോകം പായും വേഗം 

കണ്ണിൽ തീയുണ്ടേ 

ഉള്ളിന്നുള്ളിൽ ആവേശത്തിരയും

Song information

Music: സുമേഷ് സോമസുന്ദർ

Lyricist: ജ്യോതിഷ് ടി കാശി

Singer: സമദ് സുലൈമാൻ സുമേഷ് സോമസുന്ദർ

Film/album: വർക്കി

Explore this song