Malayalam lyrics

തെന്നലിന്‍ കൈകളില്‍ നമ്മള്‍
രണ്ടിളം തുമ്പികള്‍
വെണ്ണിലാക്കുമ്പിളില്‍ നമ്മള്‍
രണ്ടു തേന്‍തുള്ളികള്‍
മണിവീണ തന്‍ സ്വരതന്തിയില്‍
ഇണ നമ്മളോ മധുതരംഗം
മലരമ്പുകള്‍ നിറം ചൂടുമീ
ഇടനെഞ്ചിലോ പുതുമൃദംഗം
മഴനനഞ്ഞു ദിനം തളിരണിഞ്ഞു സ്വയം
കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം
തെന്നലിന്‍ കൈകളില്‍ നമ്മള്‍
രണ്ടിളം തുമ്പികള്‍

മാരിവില്ലുമാലകള്‍ കോര്‍ത്തു മേലെ വന്നുവോ
നീലവിണ്ണിലായി നിറഞ്ഞൊരാഴി മേഘമേ
കല്ലുവെച്ച മോതിരം നീ പതുക്കെ നീട്ടിയോ
കണ്ണുചിമ്മി ദൂരെ നിന്ന താരകന്യകേ
സംഗമിച്ചൊന്നാകാന്‍ സമ്മതം മൂളുന്നോ
മംഗളം ചൊല്ലീടാന്‍ നിങ്ങളും കൂടുന്നോ
സമ്മാനമോരോന്നായ് നല്‍കുന്നുവോ
തെന്നലിന്‍ കൈകളില്‍ നമ്മള്‍
രണ്ടിളം തുമ്പികള്‍

മണിവീണ തന്‍ സ്വരതന്തിയില്‍
ഇണ നമ്മളോ മധുതരംഗം
മലരമ്പുകള്‍ നിറം ചൂടുമീ
ഇടനെഞ്ചിലോ പുതുമൃദംഗം
മഴനനഞ്ഞു ദിനം തളിരണിഞ്ഞു സ്വയം
കുളിരെറിഞ്ഞു മറന്നു പറന്നു വരുന്നു മനം
തെന്നലിന്‍ കൈകളില്‍ നമ്മള്‍
രണ്ടിളം തുമ്പികള്‍

ഓ കണ്ടിരുന്നകണ്ണുകള്‍ തമ്മിലൊന്നു പങ്കിടും
കാവ്യഭംഗിയേറെയുള്ള കാലമായിതാ
ഓര്‍മ്മയെന്ന ജാലകം നീ തുറന്നു വന്നുവോ
ഓടിയെന്റെ കൂടെ വന്ന പൊന്‍വസന്തമേ
പട്ടുനൂലില്‍ മിന്നും സ്വപ്നമോ കണ്ടില്ലേ
ഇഷ്ടസങ്കല്പങ്ങള്‍ പന്തലോ മേഞ്ഞില്ലേ
കല്യാണസംഗീതം കാതോരമായി
തെന്നലിന്‍ കൈകളില്‍ നമ്മള്‍
രണ്ടിളം തുമ്പികള്‍
വെണ്ണിലാക്കുമ്പിളില്‍ നമ്മള്‍ രണ്ടു തേന്‍തുള്ളികള്‍
ലാല ലാലാലലാലാ ലാല ലാലാലലാ

Song video

Watch on YouTube

Song information

Music: എസ് ബാലകൃഷ്ണൻ

Lyricist: വയലാർ ശരത്ചന്ദ്രവർമ്മ

Singer: ഹരിഹരൻമഞ്ജരി

Film/album: മൊഹബ്ബത്ത്

Explore this song