Malayalam lyrics

തിത്താരോ ചിറകടിച്ചു വാ...

തിത്തിത്താരോ.. തിരയടിച്ചു വാ...

മോഹമാണ് ലീലേ.. പൂവൊരുക്കുവാൻ

ഇനിയെല്ലാരും വാ..

ഈ ആരാമം ചുറ്റിയാടി വാ...

കാറ്റേ വാ... കളിക്കൂട്ട് കൂടുവാൻ..

പാട്ടിൻ പല്ലവി ഏറ്റു മൂളുവാൻ...

മോഹമാണ് ലീലേ... പൂവൊരുക്കുവാൻ

ഇനിയെല്ലാരും വാ... ഈ ആരാമം ചുറ്റിയാടി വാ

ആരാമം.. ചുറ്റിയാടി വാ...

മുത്താരം പുഞ്ചിരിക്കണ് ഒളി സഞ്ചരിക്കണ്

കിളി കൊഞ്ചൽ വന്നു ഓമനിക്കണ്

തീ കായും നേരം തിങ്കളെത്തണ്

തിരി കണ്ടിരിക്കണ്

വിളി കാത്തിരുന്ന നേരമെത്തണ്..

മായുതീരത്ത് വന്നണഞ്ഞ കൂട്ടരല്ലേ..

മിന്നാര കൊമ്പിൽ പൂത്ത ജാലമെ

കിനാവിൻ ലാളനയോ…

തല കുലുങ്ങി.. മല കുലുങ്ങി

അവരിരുന്ന തറ കുലുങ്ങി..

അങ്ങനെ നിന്നു കുലു.. കുലുങ്ങി

പൂവിലങ്ങനെ തേനുറുഞ്ചി

ഞാനുറഞ്ചി.. നീയുറുഞ്ചി..

പുഞ്ചിരിത്തേൻ.. ചുണ്ടിലെപ്പാം

ചുന്തിരിപ്പൂം ചുണ്ടിലെപ്പാം

കണ്ടുനിൽക്കാൻ ചെപ്പാം.. ചെപ്പാം

തിത്താരോ ചിറകടിച്ചു വാ

തിത്തിത്താരോ തിരയടിച്ചു വാ

മോഹമാണ് ലീലേ.. പൂവൊരുക്കുവാൻ

ഇനിയെല്ലാരും വാ..

ഈ ആരാമം ചുറ്റിയാടി വാ

ആരാമം.. ചുറ്റിയാടി വാ

ആരാമം....

Song information

Music: സഞ്ജീവ് തോമസ്

Lyricist: അനിൽ പനച്ചൂരാൻ

Singer: ഗാന ബാല

Film/album: വിളക്കുമരം

Explore this song