Malayalam lyrics
ഓ...ഓ...ഓ.....ഓ..... തോണിക്കാരനുമവൻ്റെ പാട്ടും കൂടണഞ്ഞു... തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ വിളക്കണഞ്ഞു നിറയുമോർമ്മകൾ എൻ്റെ നെഞ്ചിൽ പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ നിനക്കും എനിക്കും ഉറക്കമില്ലല്ലോ കായലേ.....കായലേ.....വൈക്കം കായലേ.... (തോണിക്കാരനും...) നിന്റെ കരയിൽ ഈ നിലാവിൽ ഞാനിരിക്കാം നിന്റെ കൂടെ പുലരുവോളം ഞാനും കരയാം പ്രണയ വേദനയറിഞ്ഞവർക്കായ് നാലുവരി പാടാം (1) പാടാം....കായലേ.....കായലേ.....വൈക്കം കായലേ.... (തോണിക്കാരനും...) നിന്റെ നുരകൾ പൂക്കളാക്കും ചന്ദ്രരശ്മീ മേടസ്മൃതിയിൽ മയങ്ങി നിൽക്കും കർണ്ണികാരം മരിക്കും മുൻപീ ജീവിതാഭയിൽ നാലുവരി പാടാം (1) പാടാം....കായലേ.....കായലേ.....വൈക്കം കായലേ.... (തോണിക്കാരനും...)
Song information
Music: രവീന്ദ്രൻ
Lyricist: ശ്രീകുമാരൻ തമ്പി
Singer: കെ ജെ യേശുദാസ്
Film/album: പൊന്നോണ തരംഗിണി 1 - ആൽബം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്നോണ തരംഗിണി 1 - ആൽബം
- Composer: രവീന്ദ്രൻ
- Lyricist: ശ്രീകുമാരൻ തമ്പി