Malayalam lyrics

തുടരെ മദ്ദളവും മുരശൊട്

മറുവ ഒറ്റകളും ബജയൊട്

ധുടികൾ ദപ്പുകളും കൈമണി

ധുനികള്‍ താശികളാൽ

കൊടുമ പുല്ലുകള്‍ പൂളചൂളകള്‍

കൊമ്പ് ചങ്കുകളാല്‍ തകൃതികള്‍

കോള് താളമെ ഓടിചാടിയും

സഫ് നിപ്പുകളാല്‍

(തുടരെ)

പുടവികിടുകിട നെടിയ നെടില്‍കളും

ചൊടിയ മുതുകിട ചമയം സമനെടു

കുടവെ ഇടയിട ചിലര്‍കള്‍ കയറിയും

ഇടയില്‍ നട നട പുനവെ വരി വരി

വരികൾ തിക്കുവതായം ഇടയില്‍ നിക്കുവതായും

ബരുവർ ഒക്കുവതായും അണികള്‍ ഇപ്പടി തായും

ബീരിതപ്പോരര്‍ ശുജാഈകള്‍

ആയുധപ്പൊതുവേ അണിയവെ

ബേളുമെത്തീരർ കൊടുമയര്‍ ബാൾ കണക്കാരര്‍

ശൂരിത ക്കിരിശി കടുത്തില

ചക്കരക്കാരര്‍ ബാലിയര്‍കള്‍

ചൂരിറുംഹ് ദൂറൂ അദുശിയര്‍ കഠാരക്കാരാർ

ചൊട്ട പട്ടകള്‍ കൊത്തും കൊത്തുളി

മട്ടില്‍ കെട്ടിയ ബില്ലും കല്ലുമെ

കട്ടി ചാട്ടുളി ബെമ്മ ബെമ്മഴു

എട്ടില്‍ പത്തദദൊത്തതൊക്കെയും

ഒക്കെ ഇപ്പടി വോരേ തക്കെതരം അണെവാരെ

നിക്കൈ അണിയണി നേരെ മുഖിയവര്‍ ഇഴചേരെ

തുടരെ മദ്ദളവും മുരശൊട്

മറുവ ഒറ്റകളും ബജയൊട്

ധുടികൾ ദപ്പുകളും കൈമണി

ധുനികള്‍ താശികളാൽ

Song video

Watch on YouTube

Song information

Music: രമേഷ് നാരായൺ

Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി

Singer: ശങ്കർ മഹാദേവൻ

Film/album: വീരപുത്രൻ

Explore this song