Malayalam lyrics
തൊട്ടാൽ പൂക്കും പൂവോ നീ എൻ ഓമന രാജാത്തി തൃത്താപ്പൂവോ തേൻ കണിയോ നിൻ മേനിയിലഴകേകി ഞാനറിയാതെന്‍ വേദിയിലെന്നോ നീ നടമാടിയൊരാ നടനം ഉണരുമെന്‍ ഓര്‍മ്മകളില്‍ കുളിരേകുന്നൊരു താളലയം. (തൊട്ടാൽ..) ഉരുകുമെന്നഴലിനു തനലു തോന്നുവാൻ മഴമുകിലായ് വന്നു നീ കദനം നിറയുന്ന വീഥിയിലൊരു ചെറുകഥയുമായ് വന്നു നീ എന്റെ സ്വപ്നങ്ങളിൽ എന്റെ ദുഃഖങ്ങളിൽ ഒരു പൊൻ തൂവലായ് തൊട്ടു തഴുകുന്നു നീ നീയും ഞാനും ഒരു ചെടിയിലെ ഇരുമലരൊരുമലർ (തൊട്ടാൽ...) തളിരണിമേനിയിൽ അഴകു പാകുവാൻ മലരിതളായ് വന്നു ഞാൻ പുലരി വിരിയുന്ന കടമിഴിക്കോണിലെ കവിതയായ് വന്നു ഞാൻ പ്രാണ സംഗീതമായ് ശിവതാളങ്ങളായ് നിന്നെ അറിയുന്നു ഞാൻ എന്നിലലിയുന്നു നീ ഞാനും നീയുമ്പിരിയരുതിനിയിരവിലും പകലിലും (തൊട്ടാൽ...)
Song information
Music: ഔസേപ്പച്ചൻ
Lyricist: കൈതപ്രം
Singer: ശ്വേത മോഹൻയാസിർ സാലി
Film/album: മോസ് & ക്യാറ്റ്
Explore this song
- Singer: ശ്വേത മോഹൻയാസിർ സാലി
- Film / album: മോസ് & ക്യാറ്റ്
- Composer: ഔസേപ്പച്ചൻ
- Lyricist: കൈതപ്രം