Malayalam lyrics

തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും മനസ്സിൽ വരവായ് മധുമാസം വെള്ളിക്കൊലുസ്സിട്ടും കുനുകൂന്തൽ ചുരുൾ തൊട്ടും കനവിൽ നിറവായ് നിൻ രൂപം തുള്ളിക്കൊരു കുടമായ് കുളിർ കുടയാൻ ഇനി നിറുകിൽ പൊഴിയാം അഴകിൻ മഴമേഘം തമ്മിൽ തനു തഴുകി കുളിർ മെഴുകി കളമെഴുതി തരളം തളരാം ഇനി വേഗം.... തിങ്കൾക്കുറി തൊട്ടും തുടുതുമ്പക്കുടമിട്ടും മനസ്സിൽ വരവായ് മധുമാസം മണിവിരൽ തുമ്പുഴിഞ്ഞാൽ മിഴികളിൽ മയ്യലിഞ്ഞാൽ മനസ്സിലെ മൺചിമിഴിൽ മായാവർണ്ണ ചാന്തായ് തീർന്നാൽ ഒരു മുളം തണ്ടരുളും സ്വരമഴയേറ്റുണർന്നാൽ ഇളവെയിൽ തുമ്പികളായ് എങ്ങും നമ്മൾ പാറിപ്പോയാൽ ആരും കാണാസ്വപ്ന പീലിത്തുമ്പാൽ നെഞ്ചിൽ മെല്ലെ തൊട്ടു നിന്നെ താരാട്ടാം ഞാൻ (തിങ്കൾക്കുറി....) കരമലർ താമരയിൽ കവിളിലെ പൊന്നിതളിൽ കരി വരിവണ്ടെഴുതും കാണാവർണ്ണചിത്രം കണ്ടു മഴമുകിൽ തേരിറങ്ങി മരതകക്കാവിറങ്ങി ഒരു പിടി സ്വപ്നവുമായ് നിന്നെ കാണാനെത്തീ ഞാനും കാതിൽ മെല്ലെ ചൊല്ലി കല്യാണത്തിൻ നാളിൽ കണ്ണാടി പൂമുത്തെൻ മാറിൽ ചാർത്തും (തിങ്കൾക്കുറി....)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Raaga: ഹിന്ദോളം

Film/album: ഒരു മറവത്തൂർ കനവ്

Explore this song