Malayalam lyrics

തിങ്കളാഴ്ച നോമ്പുകൾ നോറ്റൂ തിരുവാതിര പൂവിറുത്തു 
ഇല്ലപ്പറമ്പിലെ കിളിച്ചുണ്ടൻ മാവിന്റെ
ചില്ലയിൽ കെട്ടിയൊരൂഞ്ഞാലിൽ
ആലോലമാടുന്നതാരോ 
നീയോ നിൻമിഴിയോ...
നീർപ്പൂവിലെ തേനൂറും കനവോ
തിങ്കളാഴ്ച നോമ്പുകൾ നോറ്റൂ തിരുവാതിര പൂവിറുത്തു 
കൂവളപ്പൂ കൂന്തലിൽ തിരുകീ ആവണിപ്പലകയിലിരുന്നു 
മുഖം തെളിഞ്ഞൂ... 
പൂജയ്ക്കിരിക്കുമ്പോൾ ഇടം കണ്ണു പിടയുമ്പോൾ
അറിയാതെയാരെ തിരഞ്ഞൂ നീ അറിയാതെയാരെ തിരഞ്ഞു
തിങ്കളാഴ്ച നോമ്പുകൾ നോറ്റൂ തിരുവാതിര പൂവിറുത്തു 
ജാലകത്തിൻ തിരശ്ശീല നീക്കി 
ആവണിത്തെന്നൽ പറഞ്ഞൂ
കള്ളൻ വരുന്നൂ... ഓർത്തോർത്തിരിക്കുമ്പോൾ 
ഇടനെഞ്ചു കവരുന്നെൻ
അറിയാത്ത ഭാവത്തിലറിഞ്ഞൂ
ഞാനറിയാതെ നാണിച്ചു പോയി

Song video

Watch on YouTube

Song information

Music: ബേണി-ഇഗ്നേഷ്യസ്

Lyricist: എസ് രമേശൻ നായർ

Singer: ബിജു നാരായണൻമായ മേനോൻ

Film/album: പ്രണയനിലാവ്

Explore this song