Malayalam lyrics
ജനലിലാരോ ജനലിലാരോ മഴയായ് പതുങ്ങി നോക്കും നിലാവായി തൊട്ടുണർത്തും മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും മൃദുവായി മുത്തിയെൻറെ മിഴി തുറക്കും അരികിലൊരു നിഴലുപോൽ കരളിലൊരു താളമായി മിഴിയിലൊരു പീലി പോൽ ചുണ്ടിലൊരു ഗാനമായി അനുരാഗലോലമാകുമാകാശം ജനലിലാരോ ജനലിലാരോ നീ വന്നതാണോ കാടു പൂത്തുലഞ്ഞതാണോ നീ പറയാതെ പോയതാണോ വെയിലറിയാതില പൊഴിഞ്ഞതാണോ മഞ്ഞു കാറ്റോ മഴയോ നീ മണമോ നിറമോ നിനവോ നീ അലയിളകുമരുവി പോൽ അഴകിലൊരു പ്രണയമായ് മൺ വിളക്കിൻ നാളം പോൽ ഉള്ളിൽ ഒരു ജീവനായി ഗന്ധർവ്വഗാനമാകുമാകാശം ജനലിലാരോ നീ കരഞ്ഞതാണോ മഴവില്ലുടഞ്ഞുവീണതാണോ നീയറിയാതുണർന്നതാണോ മഞ്ഞുതിർന്നുവീണതാണോ മലരോ മധുവോ ഋതുവോ നീ നിശയോ കനിവോ നിലാവോ നീ അകലെ മരത്തണലു പോൽ കണ്ണിലൊരു മോഹമായ് വിണ്ണിൽ മഴക്കാറു പോൽ പൊൻമയിലിൻ നൃത്തമായ് ആഭേരിരാഗം പാടുമാകാശം ജനലിലാരോ ജനലിലാരോ മഴയായ് പതുങ്ങി നോക്കും നിലാവായി തൊട്ടുണർത്തും മെല്ലെ മെല്ലെ മാറിൽ ചേർന്നലിയും മൃദുവായി മുത്തിയെൻറെ മിഴി തുറക്കും
Song information
Music: സച്ചിൻ ശങ്കർ
Lyricist: ജയരാജ്
Singer: സൂരജ് സന്തോഷ്അഖില ആനന്ദ്
Film/album: ബാക്ക്‌പാക്കേഴ്സ്
Explore this song
- Singer: സൂരജ് സന്തോഷ്അഖില ആനന്ദ്
- Film / album: ബാക്ക്‌പാക്കേഴ്സ്
- Composer: സച്ചിൻ ശങ്കർ
- Lyricist: ജയരാജ്