Malayalam lyrics

മേലേമേലേ മേലേ മേലേ ദൂരേദൂരേ ദൂരേദൂരേ

എന്റെ മണ്ണിലേയ്ക്കു പൊഴിയാൻ 

എന്റെ കണ്ണിൽ വന്നു നിറയാൻ

എന്റെ നെഞ്ചിലലിയുമലകടലലകളായ് വാ

എവിടെയാണു നീയെൻ മുകിലേ എവിടെയാണു നീയെൻ കരളേ

എവിടെയാണു നീയെൻ അഴകേ എവിടെയാണു നീയെൻ ഉയിരേ

കളികളായ് - മഴമഴ പാട്ടുകാരിയായ്

കിളികളായ് - കണ്ണും കണ്ണും കഥപറച്ചിലായ് 

കാറ്റിന്റെ കാറ്റിന്റെ കരിവള പൊട്ടിയുടഞ്ഞൂ

ഒരു ഹൃദയമുരുകും പ്രണയമാടിത്തളരും വെൺതിരാ

ഒരു നീലരാവിൻ മധുരരഹസ്യമോതും രാക്കിളീ

കാറ്റേ ചൊല്ലൂ കടലേ ചൊല്ലൂ

ഇല്ലിമുളം കാറ്റേ ചൊല്ലൂ

എന്റെ മണ്ണിലേയ്ക്കു പൊഴിയാൻ 

എന്റെ കണ്ണിൽ വന്നു നിറയാൻ

എവിടെയാണു നീയെൻ മുകിലേ എവിടെയാണു നീയെൻ കരളേ

എവിടെയാണു നീയെൻ അഴകേ എവിടെയാണു നീയെൻ ഉയിരേ

മേലേമേലേ മേലേ മേലേ ദൂരേദൂരേ ദൂരേദൂരേ

മേലേമേലേ മേലേ മേലേ ദൂരേദൂരേ ദൂരേദൂരേ

എന്റെ മണ്ണിലേയ്ക്കു പൊഴിയാൻ 

എന്റെ കണ്ണിൽ വന്നു നിറയാൻ

എന്റെ നെഞ്ചിലലിയുമലകടലലകളായ് വാ

എവിടെയാണു നീയെൻ മുകിലേ എവിടെയാണു നീയെൻ കരളേ

എവിടെയാണു നീയെൻ അഴകേ എവിടെയാണു നീയെൻ ഉയിരേ

Song information

Music: സച്ചിൻ ശങ്കർ

Lyricist: ജയരാജ്

Singer: ഹരിചരൺ ശേഷാദ്രി

Film/album: ബാക്ക്‌പാക്കേഴ്സ്

Explore this song