Malayalam lyrics

ജാലകം പിൻചുവരില്‍ വിരിയുമ്പോള്‍
കുളിരോര്‍മകള്‍തന്‍ ഇടനാഴിയില്‍ തിരയാം
മലരണിയും മധുവനവും മരുവനവും മലനിരയും
ഹാ മനസ്സേ നുകരു നുരയും
മദിരാലഹരിക്കനവെല്ലാം വീണ്ടും
(ജാലകം...)
ഏതു കൗമാരരതിയില്‍ -തൂ 
മാരി നീര്‍ത്തുള്ളിയായി അഴകേ
രാഗമേഘങ്ങളൊഴുകീ -പൂ
മാനമായോരെന്‍ ഹൃദയം നിറയെ
താഴേക്കു നീ വീണെങ്കിലും പാഴാണൊരീ മണ്‍ചിപ്പിയില്‍
നനുനനെയസുലഭ നവമണിയുണരുക ലഹരിയിലലിയുക
ജാലകം പിൻചുവരില്‍ വിരിയുമ്പോള്‍
കുളിരോര്‍മകള്‍തന്‍ ഇടനാഴിയില്‍ തിരയാം
മാതൃസങ്കല്‍പ്പമൊഴുകീ ഹാ
ചേറില്‍ വീണപ്പോഴല്ലേ മകനേ
ജീവിതത്തിന്റെയളവും നീ
തൂക്കിനോക്കി കുരുങ്ങിൽ വെറുതേ
ദൂരേക്കു നീ പോയെങ്കിലും
ചില്ലാകുമീ വെണ്‍കുപ്പിയില്‍
തെരുതെരെ നുരയുമീ വെയിലൊരു 
ചെറുപത നുരയുക
(ജാലകം...)

Song video

Watch on YouTube

Song information

Music: രവീന്ദ്രൻ

Lyricist: ബിച്ചു തിരുമല

Singer: എം ജി ശ്രീകുമാർ

Film/album: പാടലീപുത്രം

Explore this song