Malayalam lyrics
ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ നിൻ കടാക്ഷതീർഥമെന്നിൽ തൂകിവാ.. വിശ്വമായ തൻ വിലാസ നൃത്തമാടുമെന്റെ ജന്മ ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ [ദേവനേ ദേവ ദേവനേ ദാനവാരികൾക്കു രക്ഷയേകുമീശനേ ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ] നിൻ കൃപാശു തൂകി ജന്മമുക്തിനല്കിയാത്മതാപ- മാറ്റിടാൻ വരങ്ങളേകി നീ വാ (2) ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നു- മെന്നിലേകിടാനുണർന്നു വാ ശിവപാദം പ്രണമിക്കും അടിയന്റെ ഭവദുഃഖം ഈശ്വരാ തീർത്തൊടുക്കിയാടിവാ [ദേവനേ ദേവ ദേവനേ ദാനവാരികൾക്കു രക്ഷയേകുമീശനേ ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ] വിശ്വരക്ഷകാ പ്രഭോ ഭവത്തിലാളുമീമനുഷ്യ സൃഷ്ടിതൻ മദം കെടുത്തിടാൻ വാ (2) നിന്റെ കാല്ക്കൽ വീഴുമിഷ്ടകൂവത്തിലയ്ക്കു ചിത്ത ശാന്തിയേകിടാൻ മഹേശാ വാ അറിവില്ലാപ്പൈതങ്ങൾ അഴലേറും ജന്മങ്ങൾ ശങ്കരാ ഉള്ളിൽ നീ വിളങ്ങി വാ [ദേവനേ ദേവ ദേവനേ ദാനവാരികൾക്കു രക്ഷയേകുമീശനേ ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]
Song information
Music: കടവൂർ സന്തോഷ് ചന്ദ്രൻ
Lyricist: ജി നിശീകാന്ത്
Singer: വിധു പ്രതാപ്
Film/album: ത്രിശൂലനാഥൻ
Explore this song
- Singer: വിധു പ്രതാപ്
- Film / album: ത്രിശൂലനാഥൻ
- Composer: കടവൂർ സന്തോഷ് ചന്ദ്രൻ
- Lyricist: ജി നിശീകാന്ത്