Malayalam lyrics

ചുവരില്ലാതെ... ചായങ്ങളില്ലാതെ...
എവിടെയെഴുതും ഈ വർണ്ണചിത്രം
എവിടെ - എവിടെയെഴുതും ഈ-
വർണ്ണചിത്രം എവിടെ എവിടെ

(ചുവർ...)

ഹൃദയത്തിലോ അന്തരാത്മാവിലോ
ഇനിയൊരു ജന്മം മാടിവിളിയ്‌ക്കു-
ന്നൊരജ്ഞാതലോകത്തിലോ
എവിടെ - എവിടെയെഴുതും ഈ
ദിവ്യാനുരാഗത്തിൻ വർണ്ണചിത്രം

(ചുവർ...)

കാലം തടവിലിട്ട മോഹങ്ങളേ
സ്‌നേഹം പുണരുന്ന സ്വപ്‌നങ്ങളേ
വിടപറയാൻ നേരം എന്തിനീ സന്ധ്യയിൽ
പ്രണയഗാനമായ് വന്നു - നിങ്ങളൊരു
പ്രഭാമയൂഖമായ് വന്നു.....

(ചുവർ...)

Song information

Music: ബോംബെ രവി

Lyricist: ടി ഹരിഹരൻ

Singer: പി ജയചന്ദ്രൻ

Film/album: മയൂഖം

Explore this song