Malayalam lyrics
കുരുവീ കുരു കുരുവീ കുനു കുരുവീ കുരുവീ നീ വരുമോ തൈക്കുരുവീ തേന്മാവിൻ കൊമ്പത്ത്... മിഴിയിൽ കടമിഴിയിൽ കളമെഴുതും കാറ്റേ നീ വരുമോ ഇതുവഴിയേ മലരെണ്ണും പൂങ്കാറ്റേ ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. ചെമ്പരത്തി....!! ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? മഞ്ചാടിത്തുരുത്തിലെ കുഞ്ഞാറ്റക്കുരുവിക്ക് മകരനിലാവിൻ മനസ്സറിയാം... വല്ലാതെ വലയ്ക്കുന്ന കണ്ണോട്ടമേൽക്കുമ്പോൾ മനസ്സിന്റെ ജാലകം തുറന്നുപോകും.. പകൽക്കിനാവിൻ ഇതളുകളിൽ പരാഗമായ് നിന്നോർമ്മകൾ വിയൽചെരാതിലൊളിവിതറും നിറങ്ങളേഴു തിരിമലരായ് ഓ... വരാതെ വന്ന താരം... ചൊല്ലി മെല്ലെ.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? വണ്ണാത്തിപ്പുഴയിലെ ചങ്ങാതിത്തിരകളും തരളിതമാമൊരു കഥപറയും. വെള്ളാട്ടക്കാവിലെ തുള്ളാട്ടത്തളിരില പുളകിതയായതു കേട്ടിരിക്കും പിണങ്ങിനിന്ന പരലുകളും ഇണങ്ങിവന്നു കഥയറിയാൻ.. കണങ്ങൾ വീണ മണൽവിരിയിൽ അനംഗരാഗം അലിയുകയായ് ഓ... അഴിഞ്ഞുലഞ്ഞ തെന്നൽ.. ചൊല്ലി മെല്ലെ..
ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? തെളിവാനിൽ നിന്ന മേഘം പനിനീരിൻ കൈക്കുടഞ്ഞു അണിവാക പൂക്കുമീ നാളിൽ.. നാണം കൊണ്ട്.. ചെമ്പരത്തി....!! ഹേയ്.. ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ട് കാത്തുനിന്നതാര്....? അന്തിവെയിൽ പൊന്നെടുത്ത് പത്ത്മുഴം പട്ടെടുത്ത് പാർത്തു നിന്നതാര്....? *** (Female) Kuruvee kuru kuruvee kunu kuruvee kuruvee Nee varumoo thaikkuruvee thenmaavin kombattu.. Mizhiyil katamizhiyil kalamezhuthum kaatte Nee varumoo ithuvazhiyee malarennum poongaatte Chembarattikkammalittu kuppivala konjalittu Kaattu ninnathaaru..? Andiveyil ponneduttu pattumuzham pattetuttu paarttu ninnathaaru...? Telivaanil ninna megham.. panineerin kaikutanjuu Anivaaka pookkumee naalil.. naanam kondu.. Chembadatti...! (Male) Hey.. Chembarattikkammalittu Kuppivala konjalittu Kaattuninnataaru...? (Female) Andiveyil ponnetuttu Pattumuzham Pattetuttu Paarttu ninnathaaru...? Manjaatitturuttile kunjaattakkuruvikku Makaranilaavin Manassariyaam.. Vallathe Valaykkunna kannottamelkkumbol Manassinde jaalakam thurannupokum.. (Male) Pakalkkinaavin ithalukalil paraagamaay ninnormmakal Viyalcheraathilolivitarum nirangaleezhu thirimalaraay (Female) Ooo.. Varaathe vanna thaaram ..cholli melle.. Chembarattikkammalittu Kuppivala konjalittu Kaattuninnataaru...? Andiveyil ponnetuttu Pattumuzham Pattetuttu Paarttu ninnathaaru...? Vannattippuzhayile changaathittirakalum Tharlitamaayoru kathaparayum. Vellattakkavile Thullattattalirila Pulakitayaayathu kettirikkum (Male) Pinangininna paralukalum Inagivannu kathayariyaan.. Kanangal veena Manalviriyil Anamgaraagam Aliyukayaay (Female) Ooo.. Azhinjulanja thennal .. cholli melle.. Hey.. Chembarattikkammalittu Kuppivala konjalittu Kaattuninnataaru...? Andiveyil ponnetuttu Pattumuzham Pattetuttu Paarttu ninnathaaru...? Telivaanil ninna megham panineerin kaikutanjuu Anivaaka pookkumee naalil.. naanam kondu.. (Male) Chembarattikkammalittu Kuppivala konjalittu Kaattuninnataaru...? (Female) Andiveyil ponnetuttu Pattumuzham Pattetuttu Paarttu ninnathaaru...?
Song information
Music: എം ജയചന്ദ്രൻ
Lyricist: അനിൽ പനച്ചൂരാൻ
Singer: ശ്രേയ ഘോഷൽരവിശങ്കർ
Raaga: സിന്ധുഭൈരവി
Film/album: മാണിക്യക്കല്ല്
Explore this song
- Singer: ശ്രേയ ഘോഷൽരവിശങ്കർ
- Film / album: മാണിക്യക്കല്ല്
- Composer: എം ജയചന്ദ്രൻ
- Lyricist: അനിൽ പനച്ചൂരാൻ