Malayalam lyrics

അരികത്തായാരോ പാടുന്നുണ്ടോ

അതോ എന്റെ മനസ്സാണോ

ആരാരോ എന്തോ പറയുന്നുണ്ടോ

അനുരാഗവചസ്സോ പാഴ് സ്വരമോ

ആ..ആ....ആ‍.....

അകമാകെ പൂക്കുന്ന സ്വരമഴയില്‍

മധുമാസമോ മധുഹാസമോ

പൊന്‍ തരിമണലില്‍ സുന്ദരവിരലാല്‍

എന്‍ കഥയെഴുതിയതാരാണ്

കിന്നരവീണ തന്ത്രികളൊന്നില്‍

മന്ത്രമുണര്‍ത്തിയാതാരാണ്

മാനസചന്ദ്രികയാണോ

കാതരയാം മൊഴിയാണോ

ചിറകടിയുണരും ചില്ലയിലറിയാതൊരു

തളിരുലയുമ്പോള്‍

ആ...ആ...ആ.ആ....

(അകമാകെ പൂക്കുന്ന...)

ഇളമാരിത്തുള്ളിയേറ്റുവോ

അതു ചിപ്പിക്കുള്ളില്‍ വീണുവോ

മഴവില്ലിന്‍ ചെരിവിലൂടവേ

ആകാശപ്പടവിറങ്ങിയോ

നോക്കുന്ന ദിക്കിലാകവേ

ചെടിയെല്ലാം പൂവണിഞ്ഞുവോ

മനമാകെ ചാഞ്ചാടീ ആലോലം

നിനവില്‍ നീ വന്നു ചേരവേ

തനുവാകെ കുളിരു കോരിയോ

ഇനിയെന്നും കൂടെയെത്തുമെന്നോര്‍മ്മ നീ

(അരികത്തായാരോ...)

ഒരു തോണിപ്പാട്ടുണര്‍ന്നുവോ

അതു മെല്ലെ തീരമെത്തിയോ

പൂക്കുമ്പിള്‍ നീട്ടി നില്‍ക്കുമീ

രാക്കൊമ്പിന്‍ മഞ്ഞണിഞ്ഞുവോ

താളത്തില്‍ തെളിനിലാവുമായ്

മുഴുതിങ്കള്‍ പുഴയിറങ്ങിയോ

കരയേറി കൂത്താടും കുഞ്ഞോളങ്ങള്‍

കടവില്‍ നീ വന്നു ചേരവേ

കളിയാടി ആറ്റുവഞ്ചികള്‍

കനവില്‍ ഞാന്‍ കാത്തു വെച്ചിടും ഓര്‍മ്മ നീ

(അരികത്തായാരോ...)

Song video

Watch on YouTube

Song information

Music: ഔസേപ്പച്ചൻ

Lyricist: അനിൽ പനച്ചൂരാൻ

Singer: രഞ്ജിത്ത് ഗോവിന്ദ്

Film/album: ബോഡി ഗാർഡ്

Explore this song