Malayalam lyrics

ചെമ്പകം പൂക്കുന്ന യാമം

ഭഗവാന്റെ ചെമ്പൈ പാടുന്ന യാമം

ഗുരുവായൂരപ്പന്റെ നെറ്റിയില്‍ പൂംതിങ്കള്‍

ഗോരോചനം തൊടും യാമം

കൃഷ്ണാട്ടം ആടുന്ന യാമം

കണ്ണീരു കാളിന്ദിയാവുന്ന യാമം

ചുറ്റമ്പലത്തിന്റെ നെഞ്ചില്‍

സ്വര്ണ്ണ ദീപങ്ങള്‍ പൂക്കുന്ന യാമം

നാരായണാ ഹരേ നാമം

നാരായണാ ഹരേ നാമം

ഉണ്ണിക്കിടാവിന്റെ നെഞ്ചില്‍

തൂവെണ്ണ തുള്ളിതുളുമ്പുന്ന യാമം

അന്തിക്ക് രാധയ്ക്ക് മാറില്‍

പ്രേമ നൈവേദ്യമാകുന്ന യാമം

ഗുരുവായൂരപ്പന്റെ നാമം

ഗുരുവായൂരപ്പന്റെ നാമം....

Song video

Watch on YouTube

Song information

Music: ഗിരീഷ് പുത്തഞ്ചേരി

Lyricist: ഗിരീഷ് പുത്തഞ്ചേരി

Film/album: ഗോകുലപാലൻ - ആൽബം

Explore this song