Malayalam lyrics
( കോറസ്) തനതിന്നത്താനാതിന്ന താനാതിന്ന തിന്തിന്നോ.. തനതിന്നത്താനാതിന്ന താനാതിന്നതിന്തിന്നോ ചെമ്പാവ് പുന്നെല്ലിൻ ചോറോ നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ മുല്ലപ്പൂച്ചിരിയോ ചെമ്പാവ് പുന്നെല്ലിൻ ചോറോ നിന്റെ മുത്താരം മിന്നുന്ന മുല്ലപ്പൂച്ചിരിയോ ( കോറസ്) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ മുളകരച്ചൊരുക്കിയ പരൽമീനിൻ കറി കൂട്ടീട്ടെരിവ് കൊണ്ടിടം കണ്ണ് തുടിച്ചവനേ ( കോറസ്) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ പഞ്ചാരപ്പാലട പ്രഥമൻ തൂശനില തന്നിൽ വിളമ്പുമ്പോൾ ഒഴുകിടാതെ വലം കൈയ്യാൽ ഇടംകൈയ്യാൽ വടിച്ചിട്ടും തടുത്തിട്ടും പ്രണയം പോൽ പരക്കുന്ന മനപ്പായസം മൂവാണ്ടൻ മാവിന്റെ കുളിര് വേനൽ കനലൂട്ടി വിളഞ്ഞൊരു കനകച്ചെപ്പ് ( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ പഴം പുളിശേരി ചാറിൽ പിടിക്കുമ്പോൾ വഴുക്കണ മധുരമാമ്പഴം പോലെ വലയ്ക്കുന്നോളേ ( കോറസ്) തനതിന്ന തനതിന്ന തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ തനതിന്ന താനാതിന്ന താനാതിന്ന തിന്തിന്നോ വരിക്കപ്പൊൻച്ചക്കേടേ മടല് കൊത്തി നറുനറെ അരിഞ്ഞിട്ടങ്ങുടച്ചൊരുക്കീ ( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ പഴുക്കപ്ലാവില കൊണ്ടു കയിൽ കുത്തി ചൂടുകഞ്ഞി കുടിക്കുമ്പോൾ വിയർപ്പാറ്റാൻ അടുത്തു വായോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ വെൺമേഘ പത്തിരി താളിൽ നല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ ( കോറസ്) തക തിത്തിന്നോ താനിന്നോ താനിക താനിന്നോ കുഴച്ചുടച്ചൊരു പിടി പിടിക്കുവാൻ വിളമ്പട്ടെ മുളങ്കുറ്റി നിറഞ്ഞ പുട്ടൊരിക്കൽ കൂടി (കോറസ് ) തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്ത താനാതിന്ത താനാതിന്ത തിന്തിന്നോ തനതിന്നത്താനാതിന്ന താനാതിന്ന തിന്തിന്നോ.. തനതിന്നത്താനാതിന്ന താനാതിന്നതിന്തിന്നോ (2)
Song information
Music: ബിജിബാൽ
Lyricist: റഫീക്ക് അഹമ്മദ്
Singer: പുഷ്പവതി
Film/album: സോൾട്ട് & പെപ്പർ
Explore this song
- Singer: പുഷ്പവതി
- Film / album: സോൾട്ട് & പെപ്പർ
- Composer: ബിജിബാൽ
- Lyricist: റഫീക്ക് അഹമ്മദ്