Malayalam lyrics

ആ ...ആ

ചെന്താർ നേർമുഖീ.. സഖീ ...

ചെന്താർ നേർമുഖീ.....

ഞാനീ വിരഹത്തിൻ ചെന്തീയിൽ നീറും കഥ

പ്രിയതമനോടുര ചെയ്യാൻ കനിയില്ലേ ..

നീയുദാരയല്ലേ...

ചെന്താർ നേർമുഖീ.. സഖീ ...

മതിനേർമുഖീ ..

മതിനേർമുഖീ എന്റെ പ്രിയതമൻ വന്നണയും

മധുര മുഹൂർത്തവും കിനാവു കണ്ടു

മരുവുന്ന മദനന്റെ.. ഹൃദയത്തിനാശ്വാസം

പകരുന്ന സഖിയാല്ലാതാരെയുള്ളു..

സഖിയാല്ലാതാരെയുള്ളു ..

ചെന്താർ നേർമുഖീ.. സഖീ ...

യാമിനീ മുഖം ഏകതാരകത്തിനാൽ ദീപ്തം

കാമിനീ മുഖം മഞ്ഞിൻ മുഖപടത്താലേ..

മുഖപടത്താലേ.. മഞ്ഞിൻ മുഖപടത്താലേ

നലമെഴും...

നലമെഴും മഴവില്ലിനേഴു നിറങ്ങൾ മാത്രം

നവരസലളിതമെൻ കാമിനീ മുഖം

കാമിനീ മുഖം ..

കാതര നിശാഗന്ധി ..ആ ..ആ

കാതര നിശാഗന്ധി സൗരഭം പവിത്രമാം

പാതിരാ പൂജക്കുള്ള ധൂമസുഗന്ധം

ധൂമസുഗന്ധം ...

സഖീ ചെന്താർ നേർമുഖീ..

സഖീ ചെന്താർ നേർമുഖീ..

മതിനേർമുഖി.. മതിനേർമുഖീ ..

സഖീ ചെന്താർ നേർമുഖീ..

Song information

Music: എം ജയചന്ദ്രൻ

Lyricist: ഒ എൻ വി കുറുപ്പ്

Singer: ശ്രീവത്സൻ ജെ മേനോൻകെ എസ് ചിത്ര

Raaga: സുരുട്ടികമാസ്സാവേരിഷണ്മുഖപ്രിയബേഗഡ

Film/album: കാംബോജി

Explore this song