Malayalam lyrics

ചെങ്കനലാഴിയിൽ വെന്തുരുകും ജന്മ..
സങ്കടം പോറ്റും നിലവിളികൾ.. (2)
പാരെഴും നിറദീപം പാലമൃതൂട്ടിയ
പാലാഴി വിളക്കുകൾ കണ്ണടച്ചു..

എന്തിനീ അണിയലം എന്തിനീ ചായില്യം
നെഞ്ചെരിയുന്നോരീ വരവിളികൾ (2)
എന്തിനീ തലപ്പാളി എന്തിനീ ചിലമ്പുകൾ
എന്തിന് കേറീടും രൗദ്രഭാവം ..

ഇലയും കുറിയും വെറ്റിലടയ്ക്കയും
തിരുമുന്നിൽ വച്ചു സ്തുദിക്കുന്നു ദൈവേ (2)
നാവു മനസ്സും ഒന്നെന്നറിഞ്ഞെന്റെ
നേരും കിനാവും കൈകൊള്ളണമേ

ചെങ്കനലാഴിയിൽ വെന്തുരുകും ജന്മ..
സങ്കടം പോറ്റും നിലവിളികൾ..
പാരെഴും നിറദീപം പാലമൃതൂട്ടിയ
പാലാഴി വിളക്കുകൾ കണ്ണടച്ചു..

Song information

Music: കാഞ്ഞങ്ങാട് രാമചന്ദ്രൻ

Lyricist: ലഭ്യമായിട്ടില്ല

Singer: കാഞ്ഞങ്ങാട് രാമചന്ദ്രൻ

Film/album: പേടിത്തൊണ്ടൻ

Explore this song