Malayalam lyrics

ചൊക ചൊകന്നൊരു സൂരിയൻ

മലയൊത്തിരി കേറി

അകലത്തൊരു മേട്ടിൽ കേറാൻ പോണേ..

വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ

തളരാത്തൊരു നടയായി വെക്കം പോണേ..

ഏ.. ചൊക ചൊകന്നൊരു സൂരിയൻ

മലയൊത്തിരി കേറി

അകലത്തൊരു മേട്ടിൽ കേറാൻ പോണേ..

വെളുവെള്ള ചിരിയാലെ പകലൊന്നു വിതയ്ക്കാൻ

തളരാത്തൊരു നടയായി വെക്കം പോണേ..

ഓയ് ഓയ് ഓയ്

കരിമേഘക്കാടും കൊലകൊമ്പൻ കാറ്റും

വഴി വയ്ക്കാതമ്പോ വഴി താണ്ടുന്നേ...

നുര ചിതറണ കടലോ പിന്നോട്ട് വിളിക്കുന്നേ

മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ...

മിണ്ടാണ്ടിന്നൊരുത്തൻ മുന്നോട്ടാണേ...

Song information

Music: ബിജിബാൽ

Lyricist: നിധീഷ് നടേരി

Singer: ഭദ്ര രാജിൻ

Film/album: വെള്ളം

Explore this song