Malayalam lyrics

കൺമുനകളിൽ കളമിടും 

കവിതയെന്നാളും നിൻ 

മിഴികൾ തൻ മധുകണം 

നുകരവേ...

എന്നുയിരിനെ തഴുകുമാ 

കുളിരിളം തെന്നൽ..

വെണ്മുകിലുപോൽ അലസമായ് 

പൊഴിയുമോ....

അരികിൽ വന്നാരോ 

മൊഴിയുന്ന വാക്കുകൾ..

പതിയെ മെയ്യോരം ചേരുന്നിതാ..

(കൺമുനകളിൽ)

 

തൂമഞ്ഞു തോരാതെ 

നെറുകിൽ ഉതിരവേ..

നിൻ ചൊടിയിലാലോലം 

പ്രണയം പുണരുമോ...

നറുമലരിതളെന്നിൽ തൂകുന്നു 

തേൻകണം...

തീരാ മോഹങ്ങൾ അലമാലയായ് 

നാമിനിയുമോരോരോ കാലങ്ങളിൽ 

കാതോരമൊതുന്നു രാഗാർദ്രമായ്..

മൗനം വാചാലമായ്...നിൻ...

(കൺമുനകളിൽ )

 

ഈ കാറ്റ് കൊഞ്ചുന്നു 

മുകുലിൻ മർമ്മരം...

എൻ ഹൃദയ മന്ത്രങ്ങൾ 

നിന്നിൽ അലിയുമോ..

പ്രിയതരമൊരു നാളിൽ 

പിരിയാതെ പ്രാണനായ്..

പലവുരു പറയാതെ ഒന്നായിടാം 

മായാത്ത സ്നേഹത്തിൻ തീരങ്ങളിൽ...

ഈ ജന്മമൊന്നാവാൻ..

കൈ കോർത്തു നാം..

പ്രണയം വാചാലമായ്..നിൻ 

(കൺ മുനകളിൽ )

Song information

Music: അനു കുരിശിങ്കൽ

Lyricist: അനു കുരിശിങ്കൽ

Singer: വിധു പ്രതാപ്

Film/album: ക്രൗര്യം

Explore this song