Malayalam lyrics
ആ..ആ..ആ.. കളഭം തരാം ഭഗവാനെൻ മനസ്സും തരാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2) മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം ) പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ ) മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2) പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം ) നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ് കുറുമ്പുമായ് എന്നും വന്നു നിൽക്കേ ( നിലാ ) ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം (2) നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്രബിജു നാരായണൻ
Raaga: പുഷ്പലതിക
Film/album: വടക്കുംനാഥൻ
Explore this song
- Singer: കെ എസ് ചിത്രബിജു നാരായണൻ
- Film / album: വടക്കുംനാഥൻ
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി