Malayalam lyrics
കളിയൂഞ്ഞാലാടിയെത്തും കാറ്റിലുണ്ടൊരു തുമ്പിപ്പാട്ടു കടലേഴും താണ്ടുമ്പോൾ കേട്ടുറങ്ങാൻ തെളിമാനം കണ്ണു വയ്ക്കും താരകങ്ങൾ താണിറങ്ങി പുതുമണ്ണിൽ പൂക്കളായ് പുഞ്ചിരിക്കും ഒരു തുമ്പപ്പൂവല്ലോ ബാല്യകാലം ഇത്തിരിവട്ട പൂക്കുടയേന്തി പോകുന്നു നറുമഞ്ഞിൻ കുളിരല്ലോ സ്നേഹമിന്നും ഓരോ രാവും പാലടയുണ്ണാൻ പോരുന്നു കുന്നും മേലേ ആരാരോ പൊന്നും പടിയിട്ടു പൊന്നും പടിമേലാരാരോ കുന്നിക്കുരു നട്ടു hurray hurray its a holi holiday hurray hurray its a holi holiday hurray hurray its a holi holiday hurray hurray its a holi holiday കളിയൂഞ്ഞാലാടിയെത്തും കാറ്റിലുണ്ടൊരു തുമ്പിപ്പാട്ടു കടലേഴും താണ്ടുമ്പോൾ കേട്ടുറങ്ങാൻ തെളിമാനം കണ്ണു വയ്ക്കും താരകങ്ങൾ താണിറങ്ങി പുതുമണ്ണിൽ പൂക്കളായ് പുഞ്ചിരിക്കും ഓലപ്പീലി ഊതിവരുന്നൊരു കുഞ്ഞിക്കുയിലെ താഴേകാവിലുല്‍സവ മേളം കാണാന്‍ പോയോ ഏതെല്ലാം കളികണ്ടു കണ്ണാംതുമ്പീ ഏഴേഴാം കടലുണ്ടോ വീണക്കമ്പീ ഒരു വീട്ടിനകത്തുണ്ടല്ലോ കിളിമരുവും കുളിരും തണലും മുത്തിനകത്തു മയങ്ങുകയല്ലോ പുത്തനുഷസ്സിന്‍ വര്‍ണ്ണവസന്തം നിര്‍ത്തല്ലേ തത്തമ്മേ നിന്‍റെ പുലിപ്പാട്ട് hurray hurray its a holi holiday hurray hurray its a holi holiday hurray hurray its a holi holiday hurray hurray its a holi holiday കളിയൂഞ്ഞാലാടിയെത്തും
കാറ്റിലുണ്ടൊരു തുമ്പിപ്പാട്ടു കടലേഴും താണ്ടുമ്പോൾ കേട്ടുറങ്ങാൻ വന്ദേ മാതരം വന്ദേ മാതരം സുജലാം സുഫലാം , മലയജ ശീതളാം, സസ്യ ശ്യാമളാം, മാതരം! വന്ദേ മാതരം വന്ദേ മാതരം പീലിക്കോലും ചൂടി വരുന്നൊരു മേഘത്തളിരേ കാലിക്കൂട്ടം മേഞ്ഞു നടക്കും കാടുകൾ കണ്ടോ പാടങ്ങൾ ഉഴുതില്ലേ കുഞ്ഞിക്കൂനാ പാലം നീ പണിയില്ലേ അണ്ണാർക്കണ്ണാ ഒരു പീലിക്കണ്ണിലുണർന്നു നിറവിണ്ണിൻ നീലച്ചന്തം ഒത്തിരി ഒത്തിരി ദൂരം പോയി ചിത്തിര നാളു പിറന്നാളായി പത്തായം നിറയണ്ടേ കുംഭ തുളുമ്പണ്ടേ ഹ ഹ ഹ കളിയൂഞ്ഞാലാടിയെത്തും കാറ്റിലുണ്ടൊരു തുമ്പിപ്പാട്ടു കടലേഴും താണ്ടുമ്പോൾ കേട്ടുറങ്ങാൻ തെളിമാനം കണ്ണു വയ്ക്കും താരകങ്ങൾ താണിറങ്ങി പുതുമണ്ണിൽ പൂക്കളായ് പുഞ്ചിരിക്കും ഒരു തുമ്പപ്പൂവല്ലോ ബാല്യകാലം ഇത്തിരിവട്ട പൂക്കുടയേന്തി പോകുന്നു നറുമഞ്ഞിൻ കുളിരല്ലോ സ്നേഹമിന്നും ഓരോ രാവും പാലടയുണ്ണാൻ പോരുന്നു കുന്നും മേലേ ആരാരോ പൊന്നും പടിയിട്ടു പൊന്നും പടിമേലാരാരോ കുന്നിക്കുരു നട്ടു രഘുപതി രാഘവ രാജാറാം പതിത പാവന സീതാറാം ഈശ്വര അള്ളാ തേരേ നാം സബ്കോ സന്‍മതി ദേ ഭഗവന്‍ രഘുപതി രാഘവ രാജാറാം പതിത പാവന സീതാറാം
Song video
Song information
Music: ഔസേപ്പച്ചൻ
Lyricist: എസ് രമേശൻ നായർ
Singer: എം ജി ശ്രീകുമാർ
Film/album: സൂര്യപുത്രൻ
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: സൂര്യപുത്രൻ
- Composer: ഔസേപ്പച്ചൻ
- Lyricist: എസ് രമേശൻ നായർ