Malayalam lyrics
കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം മിഴികളിലൊരു മണിദീപം നിന്‍ ചൊടികളിലിതു മധുമാസം ഇന്നു സ്വയംവരവധുവായ് പോരൂ കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം മാറില്‍ നീ ചായും നേരം മായേ നിന്റെ മൗനമെന്തേ പകല്‍മഴ നനഞ്ഞ പരിഭവം നിറനിശകളില്‍ സുഖകരം ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍ ഇരുവരുമൊരു മനസ്സായ് പുലരാന്‍ പോരൂ... കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം ഏതോ മൂകാനുരാഗം തേടും ഏകാന്തയാമം കുയിലുകള്‍ മറന്ന ശ്രുതിലയം തുയിലുണരുമെന്‍ മുരളിയില്‍ സ്വരസുധ പകരുമൊരനുഭവമായ് സ്വയമൊരു പുഴയുടെ കളകളമായ് പോരൂ... കളിചിരിതന്‍ പ്രായം തേന്‍ മഴ പൊഴിയും നാണം മിഴികളിലൊരു മണിദീപം നിന്‍ ചൊടികളിലിതു മധുമാസം ഇന്നു സ്വയംവരവധുവായ് പോരൂ
Song video
Song information
Music: സഞ്ജീവ് ലാൽ
Lyricist: എസ് രമേശൻ നായർ
Singer: കെ ജെ യേശുദാസ്
Film/album: ദി കാർ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ദി കാർ
- Composer: സഞ്ജീവ് ലാൽ
- Lyricist: എസ് രമേശൻ നായർ