Malayalam lyrics

കളിചിരിതന്‍ പ്രായം
തേന്‍‌ മഴ പൊഴിയും നാണം
കളിചിരിതന്‍ പ്രായം
തേന്‍‌ മഴ പൊഴിയും കാലം
മിഴികളിലൊരു മണിദീപം
നിന്‍ ചൊടികളിലിതു മധുമാസം
ഇന്നു സ്വയംവരത്തിരുനാളല്ലോ
കളിചിരിതന്‍ പ്രായം
തേന്‍‌ മഴ പൊഴിയും കാലം
മാറില്‍ നീ ചായും നേരം
മായേ നിന്റെ മൗനമെന്തേ
പകല്‍മഴ നനഞ്ഞ പരിഭവം
നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍
ഇരുവരുമൊരു മനസ്സായ് പുലരാന്‍ 
പോരൂ...
കളിചിരിതന്‍ പ്രായം
തേന്‍‌ മഴ പൊഴിയും കാലം
ഏതോ മൂകാനുരാഗം
തേടും ഏകാന്തയാമം
കുയിലുകള്‍ മറന്ന ശ്രുതിലയം
തുയിലുണരുമെന്‍ മുരളിയില്‍
സ്വരസുധ പകരുമൊരനുഭവമായ്
സ്വയമൊരു പുഴയുടെ കളകളമായ് 
പോരൂ...
കളിചിരിതന്‍ പ്രായം
തേന്‍‌ മഴ പൊഴിയും നാണം
മിഴികളിലൊരു മഴമേഘം
നിന്‍ ചൊടികളിലമൃതിനു ദാഹം
ഇന്നു സ്വയംവരവധുവായ് പോരൂ
കളിചിരിതന്‍ പ്രായം
തേന്‍‌ മഴ പൊഴിയും കാലം

Song video

Watch on YouTube

Song information

Music: സഞ്ജീവ് ലാൽ

Lyricist: എസ് രമേശൻ നായർ

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ദി കാർ

Explore this song