Malayalam lyrics
കലപില ചൊല്ലി ചൊല്ലി പുതുമഴ തുള്ളി തുളളി മുത്തം ഇട്ടല്ലോ തരളിതമെയ്യിൽ പുത്തൻ തകിലടി താളംകൊട്ടി നാണം വന്നല്ലോ സിരകളിലാനന്ദം തിരുവിളയാടുന്നു കടമിഴിയോരങ്ങൾ കഥകളിയാടുന്നു കളമൊഴി ഇവളുടെ നറുചിരി പകരണ് പുതിയൊരു വൃന്ദാവന സന്തോത്സവ വേള [ കലപില.... ചാം ചക്ക് തക്ക് ചക് ചാം ചക്ക് തക്ക് ചക് നീ സ്വർണ്ണമയിൽ പേട മനസിലെ മരതക നടയിലെ നടനമിതാ ഞാൻ പുള്ളിമാൻപേട ലയമൊടു * ഇണപ്രാവേ ഇത് കനവോ ഈ കളകളമോ മധുമൊഴിയോ പറയുകനീ മഴവില്ലോ വാർമുകിലോ ഒരു പുളകമിടും ലഹരിയുടെ ചെറുകണിക പെണ്ണിൻ പരിഭവമോ കണ്ണിൻ കവിതകളോ വിണ്ണിൻ പുഞ്ചിരി അഴകൊടു തഴുകിടും ഇവളുടെ മിഴികളിൽ അനുപമ രതിലയ മധുരിമ ചൊരിയണ ശൃങ്കാര തേൻ പോലെ [കലപില.... ഞാൻ വർണ്ണ മലരായാൽ അതിലുടെപരിമള മണിയണ ശലഭമിതാ നീ ഇന്ദ്രധനുസായാൽ നിറമൊടു വിരിയണ മിവനുടെ ഇളമനസിൽ മണിമുത്തോ മലരമ്പോ ഈ കുരുവിയുടെ ചിറകടിയിൽ മധുകണമായ് ഇളംപൂവേ നറുംതേനേ പൂം ചൊടികളിലെ കുറിയണിയും കലകളിതാ മേളപൊലിമകളിൽ താളപ്പൊലിയലയിൽ സ്വപ്ന തുടിയുടെ പകലവരുണരണ കതിരിടുമനുപമ കലവറനിറയണ പടയണിമുറുകണ പഞ്ചാരിമേളം പോൽ [ കലപില....
Song information
Music: കീരവാണി
Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Film/album: ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ്
Explore this song
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: ഇനിയൊരു പ്രണയകഥ - ഡബ്ബിംഗ്
- Composer: കീരവാണി
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ