Malayalam lyrics
കരിനീലക്കണ്ണഴകി കണ്ണകി കാവേരിക്കരയിലെത്തി ഓ കണ്ടെങ്കിലെന്നു കൊതിച്ചു കണ്ണീർ കനകച്ചിലമ്പു ചിലമ്പി രാജരഥങ്ങൾ ഊർവലം പോകും മാമധുരാപുരി നീളെത്തിരഞ്ഞു ചെന്തമിഴ് കോവലനെ പാവം (കരിനീല) ആഡംബരങ്ങളിൽ അന്തഃപുരങ്ങൾ അവളുടെ തേങ്ങൽ കേൾക്കാതെ മയങ്ങി തമിഴകം തളർന്നുറങ്ങി............... തെരുവിൽ കേട്ടൊരു പാഴ്‌കഥയായി രക്തത്തിൽ മുങ്ങിയ രാജനീതിയായി ചിലപ്പതികാരത്തിൻ കരൾത്തുടികൾ (കരിനീല) ഇത്തിരിപ്പെണ്ണിൻ പൂത്തിരിക്കൈയിലെ നക്ഷത്രരാവിൻ തീപ്പന്തമാളി പട്ടണങ്ങൾ പട്ടടയായ്............. ആ മാറിൽനിന്നും ചിമ്മിയ നൊമ്പരം തിരുവഞ്ചിനാടിൻ തിലകമായി മാറി മംഗലം സ്വർഗ്ഗത്തിൽ നിറമഴയായ് (കരിനീല)
Song video
Song information
Music: കൈതപ്രം വിശ്വനാഥ്
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: ശുദ്ധധന്യാസി
Film/album: കണ്ണകി
Explore this song
- Singer: കെ എസ് ചിത്ര
- Film / album: കണ്ണകി
- Composer: കൈതപ്രം വിശ്വനാഥ്
- Lyricist: കൈതപ്രം