Malayalam lyrics

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ

കഴലിണ കൈതൊഴുന്നേന്‍

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ

ഗുരുവായൂര്‍പുരം തന്നില്‍...

ആ...

ഗുരുവായൂര്‍പുരം തന്നില്‍

മരുവുമഖില ദുരിതഹരണ ഭഗവന്‍ 

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ

കഴലിണ കൈതൊഴുന്നേന്‍

ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും

തിരതന്നില്‍ മുഴുകുന്ന നരസതിക്കവലംബം

മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നു

മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നു തവ

ചരിതവര്‍ണ്ണനങ്ങളില്‍ - തവ

ചരിതവര്‍ണ്ണനങ്ങളില്‍

സകലമുനികള്‍ പറവതറിവനധുനാ 

കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ

കഴലിണ കൈതൊഴുന്നേന്‍

ആ...

Song video

Watch on YouTube

Song information

Music: ഇരയിമ്മൻ തമ്പി

Lyricist: ഇരയിമ്മൻ തമ്പി

Singer: അർജ്ജുൻ ബി കൃഷ്ണ

Raaga: ശ്രീ

Film/album: ആനന്ദഭൈരവി

Explore this song