Malayalam lyrics
കയറില്ലാക്കെട്ടിൽ പെട്ട് കുടുങ്ങി ഒന്നിടം വലം തിരിയാതെ കുഴങ്ങി ഒരു കൂരക്കുള്ളിൽ തന്നെ ഒതുങ്ങി നീകണികണ്ട കിനാവൊക്കെ ചുളുങ്ങി ഉള്ളം കൊടുത്തപ്പം പാകം നോക്കി നിന്നപ്പോൾ പിന്നെയെന്തേ മുറുമുറുപ്പ് ഒരു കരകയറാൻ ഒരു കണി നീ കണ്ടുനിൽക്കും ജനത്തിന്റെ ചുണ്ടത്തൊക്കെ ചിരിയായ് ചിരിയായ് ചിരിയായ് മകനേ... മെരുക്കിയാൽ മെരുങ്ങാത്തൊരിനമാ ദേ.. മൂക്കിൻ തുമ്പിൽ കത്തും കലിയാ വഴക്കിടാൻ ആരെക്കാളും മിടുക്കാ ഹോ വയ്യാവേലി എന്നും പതിവാ ശനിയുടെ ബാധയായ് രാപ്പകൽ തുടരണ ദീനമാകിയ വറുതിയിൽ വീണു കറങ്ങി നീയെന്നാൽ തൊട്ടടുത്ത് നിൽക്കൊന്നൊരു നിന്നെയോർത്ത് ചിരിയായ് ചിരിയായ് ചിരിയായ് മകനേ...
Song information
Music: ബിജിബാൽ
Lyricist: ബി കെ ഹരിനാരായണൻ
Singer: മിഥുൻ ജയരാജ്
Film/album: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25
Explore this song
- Singer: മിഥുൻ ജയരാജ്
- Film / album: ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25
- Composer: ബിജിബാൽ
- Lyricist: ബി കെ ഹരിനാരായണൻ