Malayalam lyrics
കമലദളം മൂടും കൗമാരം കാര്‍മേഘം കൂടണയും മിഴിയോരം തീരാദാഹം നൂറു താരാദീപം മൂകാവേശം സ്വപ്ന നീലാകാശം മദനനു വരം തരാന്‍ പ്രിയേ വരൂ നീ കളമൊഴി നീയാരോ കവിതകളാരാരോ കമലദളം മൂടും കൗമാരം കാര്‍മേഘം കൂടണയും മിഴിയോരം ഈ നിലാവിലെന്‍റെയിടയ- രാഗമായി വന്നു നീ ഈ വസന്തരാവിനെത്ര ചുംബനങ്ങള്‍ നല്‍കി നീ രാഗം താനം രാവിന്‍ താളം മലരണിയുന്നു മാർഗഴിക്കാടുകള്‍ മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം കമലദളം മൂടും കൗമാരം കാര്‍മേഘം കൂടണയും മിഴിയോരം വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍ മണ്‍ചിരാതിലെന്റെ ഹൃദയ- നാളമായി നിന്നു നീ ഏതോ ഗാനം മൂളും യാമം ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍ ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം കമലദളം മൂടും കൗമാരം കാര്‍മേഘം കൂടണയും മിഴിയോരം തീരാദാഹം നൂറു താരാദീപം മൂകാവേശം സ്വപ്ന നീലാകാശം മദനനു വരം തരാന്‍ പ്രിയേ വരൂ നീ കളമൊഴി നീയാരോ കവിതകളാരാരോ
Song video
Song information
Music: സഞ്ജീവ് ലാൽ
Lyricist: എസ് രമേശൻ നായർ
Singer: ബിജു നാരായണൻകെ എസ് ചിത്ര
Film/album: ദി കാർ
Song video
Additional song details
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Explore this song
- Singer: ബിജു നാരായണൻകെ എസ് ചിത്ര
- Film / album: ദി കാർ
- Composer: സഞ്ജീവ് ലാൽ
- Lyricist: എസ് രമേശൻ നായർ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര