Malayalam lyrics

കനവുകളേ.. കരതൊടവേ..

ഈ തീരം അഴലാഴമോ...

ഇരുളലയോ ഇനിയകലേ...

ഈ ദൂരം അതിലാഴമോ

 

ചിറകുകൾ നെയ്തു നിന്നു

മെല്ലെ നിന്നിൽ താനേ നിഴൽ

എഴുത്തിയതാര് നിൻ്റെ മൗനം,

മൂകം ഏതോ കടൽ

 

കനവിനിയും തുടരുകയായി

ഇരുൾവഴി പാത മേലെ തീരാ വെയിൽ

മനമലിയും ചിരികളുമായി

ഇടവഴി വന്നു നിന്നു നീളെ മുഖിൽ

 

കടലാഴം തിരഞ്ഞാരെ തീരാ കടൽ

കരയോരം കനൽതേടി മായാ മണൽ 

കഥയിനിയും തുടരുകയായി

ഇരുൾവഴി പാത മേലെ ഓരോ പകൽ 

 

മനമലിയും ചിരികളുമായി

ഇടവഴി വന്നു നിന്നു നീളെ മുഖിൽ

മുകിലോരം ചെന്നാരോ

കാണാ നിഴൽ

മറയാതെ മനതാരിൽ നീയാം വെയിൽ

Song information

Music: ബിൻസൺ ചാക്കോ

Lyricist: ഷംനാദ്

Singer: നാരായണി ഗോപൻ

Film/album: വലംപിരി ശംഖ്

Explore this song