Malayalam lyrics

കഥയമമ കഥയമമ
കഥകളതി സാഗരം കഥകളതി സാദരം
കഥയമമ കഥയമമ
കഥകളതി സാദരം കഥകളതി സാഗരം
പലകോടി ജന്മങ്ങൾ കുമിളകളായുണർന്നുടയും
കഥാസരിൻ സാഗരസീമയിൽ
കഥകളാകുന്നു നാമറിവീലയെങ്കിലും
അഥവാ തിരിച്ചറിഞ്ഞെന്നാലുമറിയുകില്ലുൾ കഥ
കഥകളാൽ  നിവൃതമീ  പ്രകൃതിയും
(കഥയമമമ...)

കഥകളീ കടലുകൾ കുലശൈല ശൃംഗങ്ങൾ
കഥ തന്നെ വഴി നീളെ അടരുമീ ഇലകളും
കദനമായെരിയുമായുസ്സിന്റെ തിരി കെട്ടു
കഥ കഴിയുമ്പോൾ   തുടങ്ങുന്നു
പുതിയതൊന്നവസാനമില്ലാതെ കഥനമോ
തുടരുന്നു തുടരുന്നു തുടരുന്നു
(കഥയമമമ...)

വഴിയോരസത്രത്തിലപരാഹ്ന വേളയിൽ
ഒരുമിച്ചു കൂടി പിരിഞ്ഞു പോകും വരെ
പറയുക പറയുക കഥകൾ നിരന്തരം
കഥ പറഞ്ഞങ്ങനെ കഥകളായ് കാലത്തിൽ
അലിയുക അതിലൊരു കഥയില്ലയെങ്കിലും
കഥകളെക്കാൾ ഭാർമില്ല ഭൂമിക്കുമെന്നറിയുക
ആഴമില്ലൊരു സമുദ്രത്തിനും
(കഥയമമമ...)

Song information

Music: ബിജിബാൽ

Lyricist: റഫീക്ക് അഹമ്മദ്

Singer: പി ജയചന്ദ്രൻ

Film/album: കേരള കഫെ

Explore this song