Malayalam lyrics
കണ്ണനാം ഉണ്ണിയെ കാണുമാറാകേണം കാര്‍മുകില്‍ വർണ്ണനെ കാണുമാറാകേണം കിങ്ങിണി നാദങ്ങള്‍ കേള്‍ക്കുമാറാകേണം കീര്‍ത്തനം ചൊല്ലി പുകഴ്തുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കുഞ്ഞുണ്ണി പൈതലേ കാണുമാറാകേണം കൂത്തുകള്‍ ഓരോന്നും കേള്‍ക്കുമാറാകേണം കേള്‍പെറും പൈതലേ കാണുമാറാകേണം കേളികള്‍ ഓരോന്നും കേള്‍ക്കുമാറാകേണം (കണ്ണനാം ഉണ്ണിയെ ...) കൈവല്യ മൂര്‍ത്തിയെ കാണുമാറാകേണം കൊഞ്ചലോടും മൊഴി കേള്‍ക്കുമാറാകേണം കോപ കാര്‍വർണ്ണനെ കാണുമാറാകേണം കൗതുക പൈതലേ കാണുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം കണ്ടു കണ്ടുള്ളം തെളിയുമാറാകേണം (കണ്ണനാം ഉണ്ണിയെ ...)
Song video
Song information
Music: ശ്രീവത്സൻ ജെ മേനോൻ
Lyricist: റഫീക്ക് അഹമ്മദ്
Singer: കല്യാണി മേനോൻകോറസ്
Film/album: റ്റി ഡി ദാസൻ സ്റ്റാൻഡേർഡ് VI ബി
Explore this song
- Singer: കല്യാണി മേനോൻകോറസ്
- Film / album: റ്റി ഡി ദാസൻ സ്റ്റാൻഡേർഡ് VI ബി
- Composer: ശ്രീവത്സൻ ജെ മേനോൻ
- Lyricist: റഫീക്ക് അഹമ്മദ്