Malayalam lyrics

കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ്

കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേ

നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ

എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ

കണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീ

വന്നണയുമീ നെഞ്ചം നീറാതരികേ

മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...

മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...

കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ്

കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേ

ഞാനെന്നെ തേടുന്ന കാലങ്ങളിൽ

ജീവന്റെ ആഴം നീ ചായും പോലേ

ഒരു നാളമായി നേർന്നെരിഞ്ഞുവോ

മൃദുശ്വാസമായി മാറലിഞ്ഞുവോ

തോരാതേ ഈ വാനിൽ വിങ്ങുമ്പോഴും

നീളാതെ രാവെള്ളാം നീളുമ്പോഴും

ഇടനെഞ്ചമാരെ പുൽകിമാഞ്ഞിടും

നിറക്ൺകളാരെ ചിമ്മിയോതിടും

ഇനി വരും പകലിൽ ഞാൻ

തിരയുമീ വരമായ്

ഇരവുകൾ നിറയും നിൻ

ചിരിയുടെ മൊഴിയായ്

കാലമിതോ കാവലുപോൽ

ചേരുന്നേ നീയെന്നുള്ളം

കണ്മണീ ഞാനിനി തഴുകാനറിയാ വിരലായ്

കൺകളിൽ കടലായി നീ അതിരായ് അഴകായ് ഒഴുകേ

നെഞ്ചുരുകണ നോവിൽ പെയ്തലിയണ നീർ നീ

എന്നുടലുയിരാമെൻ വാഴ്വിൻ നിധിയേ

കണ്ണുഴിയണ നേരം കുഞ്ഞിളമെയ്യാൽ നീ

വന്നണയുമീ നെഞ്ചം നീറാതരികേ

മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...

മൗനം പാടുമ്പോൾ ... താരാട്ടാകാം ഞാൻ ...

Song information

Music: ഷാൻ റഹ്മാൻ

Lyricist: ഹരിത ഹരിബാബു

Singer: വിനീത് ശ്രീനിവാസൻ

Film/album: റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്

Explore this song