Malayalam lyrics

ആ.. ആ..
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ 
കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ 
കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ
അഴകേ...എൻ അഴകേ... 
അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു...
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ 
കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ....
മെല്ലെ മെല്ലെ മുല്ല വല്ലി പോൽ മനസ്സു പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്‌ കൊലുസു ചാർത്തുന്നു
നിറമേഴുമായ്‌ ഒരു പാട്ടു നിൻ ഋതു വീണ മൂളുന്നുവോ...
പറയാൻ മറന്ന മൊഴിയിൽ പറന്നു പതിനേഴിൽ നിന്റെ പ്രണയം...
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ 
കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ...
ആ...ആ....
മുത്തേ മുത്തേ മുത്തു മാല പോൽ മുടിയിൽ ചൂടാം ഞാൻ
മിന്നാമിന്നീ നിന്നെ മാറിലെ മറുകു പോൽ ചേർക്കാം
ജപമാലയിൽ മണി പൊലെ നിൻ വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ
തഴുകാൻ മറന്ന തനുവിൽ പടർന്ന തളിരാണ്‌ നിന്റെ ഹൃദയം....
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ 
കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ
അഴകേ...എൻ അഴകേ... 
അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു...
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ 
കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ...

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കെ എസ് ചിത്ര

Raaga: ഹരികാംബോജി

Film/album: ഗൗരീശങ്കരം

Explore this song