Malayalam lyrics

കണ്ണിൽ ഉമ്മ വെച്ചു പാടാം

ഉള്ളിലുള്ള പാട്ടേ പോരൂ

കൂടെപ്പോരൂ

തൊട്ടു മെല്ലെ വിളിക്കാം ഞാൻ

പൊന്നുമുളംതണ്ടെ മൂളൂ ഗാനം മൂളൂ

നീ മീട്ടുമ്പോഴേ എൻ സൂര്യോദയം

സ്വരമാവൂ  സ്വർണ്ണമാവൂ

വെറുതേ വാനിൽ നീ വരുമ്പോൾ

വാർമഴവില്ലാവും

വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ

പൂവിൻ പുഴയാകും

മനസ്സു കൊണ്ട് മനസ്സിൻ തണലിൽ

തനിച്ചിരുന്നു വിളിച്ചാൽ

ഇനി ആരോരും മീട്ടാത്ത പാട്ടായ് വരാം

ദൂരേ വിരിയും താരകളെല്ലാം

മീനും പൊന്നാക്കാം

പാവം തൂവൽക്കിളികൾക്കെല്ലാം

പാറാൻ ചിറകേകാം

പതുങ്ങി വന്നൂ ശിശിരം കുളിരിൻ

വിരൽ ഞൊടിച്ചു വിളിച്ചാൽ

ഇനി യാരാരും മേയാത്ത മഞ്ഞായ് വരാം

------------------------------------------------------------------

Song information

Music: വിദ്യാസാഗർ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: വിധു പ്രതാപ്സുജാത മോഹൻ

Film/album: ആലീസ് ഇൻ വണ്ടർ‌ലാൻഡ്

Explore this song