Malayalam lyrics

കണ്ണീർ കലർന്നൊരു സ്വപ്നങ്ങൾ വിൽക്കുവാൻ
അന്നൊരാൾ ഈ വഴി വന്നു (2)
സ്വർഗ്ഗത്തിൻ ദൂതുമായ് ഭൂമിയെ തേടി (2)
പ്രണയത്തിൻ ദ്വീപിലലഞ്ഞു
എന്നെന്നുമീ ഹരിതഭൂമിയ്ക്ക് പാടുവാൻ
മധുമയരാഗങ്ങൾ തന്നൂ
(കണ്ണീർ...)

നീലക്കടലിന്റെ തീരാത്ത വേദന
ശ്രുതി ചേർന്നൊരാകാശമായ്
ശ്രുതി ചേർന്നൊരാകാശമായ് (നീലക്കടലിന്റെ..)
വിരഹത്തിൻ നോവുമായ് വിജനതീരങ്ങളിൽ
ആരെയോ ആരെയോ കാത്തിരുന്നു (2)
ഇന്നെന്നും മധുരിമ മേഘമേ
നീ മാഞ്ഞൊരാ സ്വർഗ്ഗമേ (2)
(കണ്ണീർ...)

നീലച്ചെരാതുകൾ കണ്ണടയ്ക്കാത്തൊരു
രാവിന്റെ മധുശാല തോറൂം (2)
സുറുമയിട്ടൊരോർമ്മകൾ നെഞ്ചോട് ചേർത്തു നിൻ
മധുപാത്രമേറെ നിറച്ചു
ഏഴു സ്വരങ്ങളീൽ തോരാതെ തോരാതെ (2)
പെയ്യുന്നു നീയെന്നൊരോർമ്മ
അന്നൊരാൾ ഈ വഴി വന്നു
(കണ്ണീർ...)

Song information

Music: മുഹ്സിൻ കുരിക്കൾ

Singer: ഷഹബാസ് അമൻ

Film/album: ശരറാന്തൽ

Explore this song