Malayalam lyrics

നിലാക്കണമിറ്റിറ്റ്
നിറയും കുളിരുമായ്
നിന്നുവിതുന്പുന്നൊരോര്‍മ്മ
പച്ചിലച്ചാര്‍ത്തുകള്‍ 
തഴുകിയുണര്‍ത്തുന്ന
മൃദുരവമായിന്നൊരോര്‍മ്മ
നീയെന്നൊരോര്‍മ്മ
മധുരമാം മധുരമാം ഓര്‍മ്മ
         (നിലാക്കണമിറ്റിറ്റ്)
 
വാതിലടച്ചിട്ടും പിന്നെയും പിന്നെയും 
മുട്ടിവിളിക്കുന്നൊരോര്‍മ്മ (2)
രാക്കാറ്റിലറിയാതെ പടരുന്ന പ്രേമത്തിന്‍
പരിമളമായിന്നൊരോര്‍മ്മ... ഒരോര്‍മ്മ
          (നിലാക്കണമിറ്റിറ്റ്)
 
കസവണിപ്പാവാട ഞൊറികളില്‍ കൊലുസിട്ട 
പദചലനമായിന്നൊരോര്‍മ്മ (2)
ഓരിലക്കുന്പിളില്‍ ചന്ദനം ചാലിച്ച്
ചിരിതൂകിനില്‍ക്കുന്നൊരോര്‍മ്മ.... ഒരോര്‍മ്മ
         (നിലാക്കണമിറ്റിറ്റ്)
 
ഇനിയില്ലയെന്നൊരു തീരാത്ത നൊന്പരം
കണ്ണീരുപെയ്യുന്നൊരോര്‍മ്മ (2)
എത്രപറഞ്ഞിട്ടും നിറയാത്ത മൗനത്തിന്‍ 
ആഴമായി നീയെന്നൊരോര്‍മ്മ.. ഒരോര്‍മ്മ
      (നിലാക്കണമിറ്റിറ്റ്)

Song information

Music: മുഹ്സിൻ കുരിക്കൾ

Lyricist: ഷൗക്കത്ത് പാണ്ടിക്കാട്

Film/album: ശരറാന്തൽ

Explore this song