Malayalam lyrics
കണ്ണീരുമായ് ഒരു സൂര്യാങ്കുരംപോൽ നില്പു ഞാൻ പാളുന്നുവോ പകൽ നോവുന്ന കാറ്റിൻ പാഴ്തിരി അകലേയാണു നിൻ മുരളീനാദം ഭഗവൻ നീയാം യമുനാ കല്ലോലം ദൂരെ നിന്നു നിലാവൊരു പീലി തന്നു മെല്ലേ മെല്ലെ മനസ്സിലൊരോർമ്മ വന്നു അതു നിന്റേതാവാം അലിവിന്റേതാവാം പതിയെ ഞാനെൻ കവിളിലൊഴുകും കദന മഴയൊളിച്ചു സന്ധ്യപോലെ വിഷാദ വിലോലയുണ്ടോ നോവുപോലെ വിമൂക വിപഞ്ചിയുണ്ടോ ഇനിയെങ്ങോ മായാൻ ഒരു യാമം മാത്രം വെറുതെ ഞാനീ വഴിയിൽ നിൽക്കെ കനവിൽ കടൽ പിടഞ്ഞു കണ്ണീരുമായ് ഒരു സൂര്യാങ്കുരംപോൽ നില്പു ഞാൻ പാളുന്നുവോ പകൽ നോവുന്ന കാറ്റിൻ പാഴ്തിരി അകലേയാണു നിൻ മുരളീനാദം ഭഗവൻ നീയാം യമുനാ കല്ലോലം
Song video
Song information
Music: ശരത്ത്
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ശ്രീനിവാസ്
Film/album: മേഘതീർത്ഥം
Explore this song
- Singer: ശ്രീനിവാസ്
- Film / album: മേഘതീർത്ഥം
- Composer: ശരത്ത്
- Lyricist: ഗിരീഷ് പുത്തഞ്ചേരി